വ്യത്യസ്തമായ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ മലയാളികളെ ഞെട്ടിക്കുന്ന നടനാണ് ഹരീഷ് പേരടി. പുതിയൊരു വിവാദ പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം. മലയാളസിനിമ ഇപ്പോഴും ഇരുപത് കൊല്ലം പിന്നില്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കില്‍ നിറയെ മലയാളസിനിമയിലെ തീട്ടപ്പറമ്ബിലേക്കുള്ള വഴിയെ കാണാനുള്ളൂവെന്ന് നടന് കുറ്റപ്പെടുത്തി.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
ഫേസ്ബുക്കില്‍ മുഴുവന്‍ മലയാള സിനിമയിലെ തീട്ടപറമ്ബിലേക്കുള്ള വഴിയേ കാണാനുള്ളു. അപ്പോള്‍ ഒരു പഴയ മലയാള സിനിമ ഓര്‍മ്മ വന്നു. IVശശി, T.ദാമോദരന്‍ സിനിമയായ ‘അങ്ങാടിക്കപ്പുറത്ത് ” എന്ന സിനിമയില്‍ അച്ഛന് കുഞ്ഞിന്റെ കഥാപാത്രം അന്ന എവിടെ എന്ന് ചോദിക്കുന്നു. അപ്പോള്‍ വീട്ടിലെ സ്ത്രി പറയുന്നു .. ഓള് റെയില്‍ന്റെ വക്കത്ത് തൂറാന്‍ പോയിന്ന്.
തീട്ട പറമ്ബൊക്കെ പറയേണ്ട കാലത്ത് മനോഹരമായി മലയാളസിനിമ പറഞ്ഞിട്ടുണ്ട് . ഇന്ന് ആര്‍ത്തവമുള്ള സ്ത്രികള്‍ ആര്‍ത്തവം അശുദ്ധിയാണെന്ന് പറഞ്ഞ് ആര്‍ത്തവ ലഹള നടത്തുന്ന കാലത്ത്. ഒരു വലിയ ആര്‍ത്തവ പറമ്ബിനെക്കുറിച്ച് സംസാരിക്കേണ്ട കാലത്ത് നമ്മള് ഇല്ലാത്ത തീട്ടപറമ്ബിനെ പറ്റി ചര്‍ച്ച ചെയ്യുന്നു. മലയാളസിനിമ ഇപ്പോഴും ഇരുപത് കൊല്ലം പിന്നില്‍ തന്നെയാണ്.
മലയാളത്തിന്റെ മഹാനടന് മമ്മുക്കയ്ക്ക് നെഞ്ചില്‍ കൈ വെച്ച് സന്തോഷിക്കാന്‍ കുറച്ച് വര്‍ഷങ്ങള്‍ക്കു ശേഷം കിട്ടിയത്. ഒരു തമിഴ് സിനിമയാണെന്നും നമ്മള് ഇതിനോടൊപ്പം ചേര്‍ത്തു വായിക്കണം. പ്രിയപ്പെട്ട മലയാള സിനിമ സൃഷ്ടാക്കളെ അല്‍ഫോസ് കണ്ണന്താനത്തിന്റെ കക്കുസ് രാഷ്ട്രിയത്തിന് കുടപിടിക്കാതെ മണ്ണില്‍ കാലുകുത്തി സംസാരിക്കു .ഭര്‍ത്താവിന്റെ വിട്ടില്‍ തമസിക്കാനുള്ള കോടതി വിധി വന്നിട്ടും കനഗ ദുര്‍ഗ യുടെ ശ്വാസം മുട്ടലിനെ പറ്റി ഒന്നും പറയാതെ.”
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...