Connect with us

കൊട്ടും മേളവുമായി മുന്തിരി മൊഞ്ചൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി !

Malayalam Breaking News

കൊട്ടും മേളവുമായി മുന്തിരി മൊഞ്ചൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി !

കൊട്ടും മേളവുമായി മുന്തിരി മൊഞ്ചൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി !

യുവതാരങ്ങൾ അണിനിരക്കുന്ന ചിത്രം മുന്തിരി മൊഞ്ചൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി . നവാഗത സംവിധായകൻ വിജിത്ത് നമ്പ്യാർ ഒരുക്കുന്ന മ്യുസിക്കൽ റൊമാന്റിക് കോമഡി ചിത്രമാണ് മുന്തിരി മൊഞ്ചൻ . മുന്തിരി മൊഞ്ചൻ , ഒരു തവള പറഞ്ഞ കഥ എന്നാണ് ചിത്രത്തിന്റെ പൂർണ രൂപം. മനോജ് കൃഷ്ണൻ , തമിയിലൂടെ മലയാള സിനിമയിലേക്ക് ചുവട് വച്ച ഗോപിക അനിൽ എന്നിവരാണ് നായിക നായകന്മാർ.

വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ പി.കെ. അശോകന്‍ നിർമിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്​ലുങ്ങല്‍ ഇസ്മായിലുമാണ്.ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് മുന്തിരി മൊഞ്ചന്‍.

സലിം കുമാർ ചിത്രത്തിൽ തവളയുടെ പ്രതീകാത്മക വേഷത്തിൽ എത്തുന്നു. ശബ്ദം സലിംകുമാറിന്റേതാണ്. ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, ഹരിശങ്കര്‍, വിജേഷ് ഗോപാല്‍ എന്നിവര്‍ പാടുന്ന മനോഹരങ്ങളായ ഗാനങ്ങളും ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്. സംഗീതഞ്ജന്‍ കൂടിയായ സംവിധായന്‍ വിജിത്ത് നമ്പ്യാര്‍ തന്നെയാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം ഒരുക്കിയിട്ടുള്ളത്.

കൊച്ചി, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളായിട്ടാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്. ഇറോസ് ഇന്‍ര്‍നാഷണല്‍ മാര്‍ച്ചിൽ മുന്തിരി മൊഞ്ചന്‍ തിയറ്റേറിലെത്തിക്കുമെന്നാണ് പ്രതീക്ഷ. മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍, കൈരാവി തക്കര്‍(ബോളിവുഡ്), സലിംകുമാര്‍, ഇന്നസെന്‍റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍ തുടങ്ങിയവര്‍ക്ക് പുറമെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം- ഷാന്‍ ഹാഫ്സാലി. പശ്ചാത്തല സംഗീതം-റിജോഷ്. ചിത്രസംയോജനം-അനസ്. വസ്ത്രാലങ്കാരം- രാധാകൃഷ്ണന്‍ മങ്ങാട്. പൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര. സഹസംവിധാനം- അരുണ്‍ വര്‍ഗീസ്. ചമയം- അമല്‍ ചന്ദ്രന്‍. ഗാനരചന- റഫീക്ക് അഹമ്മദ്, മുരളീധരന്‍, മനുഗോപാല്‍. കലാസംവിധാനം- ഷെബീറലി. പി.ആര്‍.ഒ – പി.ആര്‍. സുമേരന്‍. സംവിധാന സഹായികള്‍ -പോള്‍ വര്‍ഗീസ്, സുഹൈല്‍ സായ് മുഹമ്മദ്, അഖില്‍ വര്‍ഗീസ് ജോസഫ്, കപില്‍ ജെയിംസ് സിങ്. നിശ്ചല ഛായാഗ്രഹണം- രതീഷ് കര്‍മ്മ. അസോസിയേറ്റ് കാമറ – ഷിനോയ് ഗോപിനാഥ്. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – ആന്‍റണി ഏലൂര്‍, സുജിത്ത് ഐനിക്കല്‍.

munthiri monchan first look poster

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top