Connect with us

“ആ ഒരു കുറ്റബോധം കാരണമാണ് നായികാ വേഷം തന്നെ വേണമെന്ന് എനിക്ക് നിർബന്ധമില്ലാത്തത് ” – അപർണ ബാലമുരളി

Malayalam Breaking News

“ആ ഒരു കുറ്റബോധം കാരണമാണ് നായികാ വേഷം തന്നെ വേണമെന്ന് എനിക്ക് നിർബന്ധമില്ലാത്തത് ” – അപർണ ബാലമുരളി

“ആ ഒരു കുറ്റബോധം കാരണമാണ് നായികാ വേഷം തന്നെ വേണമെന്ന് എനിക്ക് നിർബന്ധമില്ലാത്തത് ” – അപർണ ബാലമുരളി

അപർണ ബലമുരളി മലയാളികളുടെ മനം കവർന്നത് ഒരുപാട് സിനിമകളിലൂടെ ഒന്നുമല്ല. മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയെ അങ്ങനെ ആർക്കും മറക്കാൻ കഴിയില്ല. വളരെ സ്വാഭാവികതയോടെയാണ് അപർണ തന്റെ എല്ലാ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്.മലയാളത്തിൽ കൈ നിറയെ അവസരങ്ങളുമായി സജീവമാകുന്പോലും തമിഴിലേക്ക് അരങ്ങേറുകയാണ് അപർണ .

ഈ അടുത്ത സമയത്ത് പുറത്തിറങ്ങിയ അള്ള് രാമേന്ദ്രനില്‍ കുഞ്ചാക്കോ ബോബന്റെ സഹോദരിയുടെ വേഷത്തിലും അപര്‍ണയെത്തി. നായികയായി അവസരങ്ങളുള്ളപ്പോഴും മറ്റു കഥാപാത്രങ്ങളായുമെത്താന്‍ തനിയ്ക്ക് മടിയില്ലെന്ന് പറയുന്ന അപര്‍ണയ്ക്ക് അതിനു പിന്നിൽ ഒരു കാരണവുമുണ്ട് .

”ഒരു നല്ല അഭിനേതാവ് ഒരിക്കലും തന്റെ കഥാപാത്രം ഏത് പൊസിഷനിലാണെന്ന് നോക്കില്ല,” അപര്‍ണ പറയുന്നു. ”സീനിയര്‍ ആയിക്കഴിഞ്ഞാല്‍ കഥാപാത്രത്തിന്റെ മൂല്യവും നമ്മള്‍ നോക്കുമെന്നത് ശരിയാണ്. എന്നാല്‍, എന്നെ സംബന്ധിച്ച് സിനിയില്‍ ഒട്ടും പ്രതീക്ഷിക്കാതെ എത്തിയ ആളാണ് ഞാന്‍. സത്യം പറഞ്ഞാല്‍ വളരെ എളുപ്പത്തിലാണ് ഞാന്‍ സിനിമയില്‍ എത്തിയത്. ഒരുപാട് പേര്‍ വര്‍ഷങ്ങളോളം പരിശ്രമിച്ചൊക്കൊയാണ് സിനിമയില്‍ വരുന്നത്. അതിന്റെയൊരു കുറ്റബോധം എപ്പോഴും എന്റെ ഉള്ളിലുണ്ടാകും.”

”മഹേഷിന്റെ പ്രതികാരം എടുത്തുപറയാണെങ്കില്‍, എന്റെ ടീച്ചറായിരുന്ന ഉണ്ണിമായ മാം (തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്റെ ഭാര്യ) ആണ് ഈ കഥാപാത്രത്തെ കുറിച്ച് കുറിച്ച് പറഞ്ഞത്. അവിടെ പോയി ചെയ്തപ്പൊതന്നെ കിട്ടിയതൊക്കെ ഒരു അനുഗ്രഹമായിട്ടാണ് എനിക്ക് തോന്നുന്നത്. ഒരുപക്ഷേ, അതുകൊണ്ടാകാം ഒരു നല്ല അഭിനേതാവായി അറിയപ്പെടണമെന്ന ആഗ്രഹമാണ് കൂടുതലുള്ളത്. അള്ള് രാമേന്ദ്രനില്‍ ചാക്കോച്ചന്റെ സഹോദരിയായിരുന്നു. ബിടെക്കിലാണെങ്കിലും നൂറ് ശതമാനം സ്‌ക്രീന്‍ സ്‌പേസ് ഉള്ള കഥാപാത്രമല്ലെങ്കിലും അത് ചെയ്യുന്നതില്‍ എനിക്കൊരു സംതൃപ്തി തോന്നുന്നുണ്ട്.” അപര്‍ണ വ്യക്തമാക്കി.

കീര്‍ത്തി സുരേഷിന്റെ ‘മഹാനടി’ കണ്ടശേഷം ഒരു ജീവചരിത്ര സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും മുന്‍കാല തെലുഗു-തമിഴ് നടി സാവിത്രിയുടെ കഥ പറഞ്ഞ ചിത്രത്തിലെ കീര്‍ത്തിയുടെ അഭിനയവും സംവിധാനമികവും മറ്റൊരു കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതാണെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു.

aparna balamurali about her career

More in Malayalam Breaking News

Trending

Recent

To Top