
Malayalam Breaking News
ഭർത്താവിന്റെ മരണാനന്തര ചടങ്ങിൽ താലത്തിൽ മദ്യക്കുപ്പിയും സിഗരറ്റും – സുമലതക്കെതിരെ വിമർശനം !
ഭർത്താവിന്റെ മരണാനന്തര ചടങ്ങിൽ താലത്തിൽ മദ്യക്കുപ്പിയും സിഗരറ്റും – സുമലതക്കെതിരെ വിമർശനം !
Published on

By
നടി സുമലതയുടെ ഭർത്താവും തെന്നിന്ത്യൻ താരവും കേന്ദ്രമന്ത്രിയുമായിരുന്ന അംബരീഷിന്റെ മരണ വാർത്ത ദുഃഖത്തോടെയാണ് ആളുകൾ ഏറ്റെടുത്തത്. എന്നാൽ ഇപ്പോൾ വീണ്ടും അംബരീഷ് വാർത്തകളിൽ നിറയുകയാണ്. അംബരീഷിന്റെ മരണാനന്തര ചടങ്ങിലാണ് താലത്തില്‍ മദ്യകുപ്പിയും സിഗററ്റും ലൈറ്ററും ഇടംപിടിച്ചത്. ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ വിവാദവും ഉയര്‍ന്നിരിക്കുകയാണ്.
ചടങ്ങിനിടെ അംബരീഷിന്റെ ചിത്രത്തിനൊപ്പം ഭാര്യയും നടിയുമായ സുമലതയും നില്ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. പൂക്കള്‍ക്കും പഴങ്ങള്ക്കുമൊപ്പമാണ് താലത്തില്‍ മദ്യവും സിഗററ്റും ലൈറ്ററും വെച്ചിരിക്കുന്നത്. ആത്മശാന്തിയ്്ക്കായുള്ള ചടങ്ങിനിടെ മദ്യകുപ്പിക്ക് തൊട്ടടുത്ത് തന്നെ വെള്ളവും വെച്ചിട്ടുണ്ട്.
ചിത്രം പുറത്തുവന്നതിനു പിന്നാലെ ഇത്തരമൊരു ചടങ്ങില്‍ മദ്യവും സിഗററ്റും വച്ചത് ശരിയായില്ലെന്ന് വിമര്‍ശനം ഉയരുകയായിരുന്നു. അതേസമയം മരിച്ചയാളുടെ ഇഷ്ടങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നതെന്നും, ഇഷ്ടഭക്ഷണങ്ങളും വയ്ക്കാറുണ്ടെന്നും പിന്തുണയ്ക്കുന്നവര്‍ വാദം ഉയര്‍ത്തുന്നു.
whisky and cigarette offered to late star ambareesh
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...