Connect with us

കേരളത്തിൽ പ്രളയമുണ്ടാക്കിയത് ടോവിനോ ആണെന്ന് പിഷാരടി! കിടിലൻ മറുപടി നൽകി സൂപ്പർ താരം

Malayalam Breaking News

കേരളത്തിൽ പ്രളയമുണ്ടാക്കിയത് ടോവിനോ ആണെന്ന് പിഷാരടി! കിടിലൻ മറുപടി നൽകി സൂപ്പർ താരം

കേരളത്തിൽ പ്രളയമുണ്ടാക്കിയത് ടോവിനോ ആണെന്ന് പിഷാരടി! കിടിലൻ മറുപടി നൽകി സൂപ്പർ താരം

കേരളത്തിൽ പ്രളയമുണ്ടായ സമയത്ത് ജനങ്ങൾക്കിടയിലേക്ക് സാധാരണക്കാരനായി ഇറങ്ങിച്ചെന്ന് ഏല്ലാവർക്കും സഹായങ്ങൾ എത്തിച്ച സിനിമ താരമാണ് ടോവിനോ തോമസ്. എന്നാൽ ഈ സഹായങ്ങൾ സിനിമയുടെ പ്രൊമോഷന് വേണ്ടിയാണെന്ന് ഒരു വിഭാഗം പറഞ്ഞു. ടോവിനോയെ സപ്പോർട്ട് ചെയ്തും ചിലർ രംഗത്തിറങ്ങി. കേരളത്തെ പിടിച്ച്‌ കുലുക്കിയ പ്രളയത്തില്‍ ടൊവീനോയുടെ കൈമെയ് മറന്നുള്ള ഇടപെടലിനെ നര്‍മരസത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി.

പ്രശസ്തിക്കു വേണ്ടി ടൊവീനോ ആണ് പ്രളയമുണ്ടാക്കിയതെന്നു വരെ ചിലര്‍ പറഞ്ഞേക്കാമെന്ന് പിഷാരടി പറഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്ന ടൊവീനോയും പൊട്ടിച്ചിരിച്ചു. നല്ല കാര്യം ചെയ്യുന്നവരെപ്പോലും പുറകോട്ട് വലിക്കുന്നത് ഇത്തരം കമന്റുകളും പ്രവണതകളുമാണെന്നും ഇങ്ങനെയുള്ള വിമര്‍ശനങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുന്നതെന്നും പിഷാരടി ടൊവീനോയോട് ചോദിക്കുകയുണ്ടായി.

‘സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് അത് മനസ്സിലാകും. മഴ അന്ന് നിര്‍ത്താതെ പെയ്യുകയാണ്. നോക്കിനിൽക്കുമ്പോഴാണ് വെള്ളം ഉയര്‍ന്നുകൊണ്ടിരുന്നത്. നാളെ കേരളം തന്നെ ഉണ്ടാകുമോ എന്ന ആശങ്കക്കിടയില്‍ എന്തു സിനിമ? എന്തു പ്രൊമോഷന്‍?’-ടൊവീനോ പറഞ്ഞു. കേരളത്തെ പ്രളയം തകര്‍ത്തപ്പോള്‍ രാത്രി പകല്‍ വ്യത്യാസമില്ലാതെ സമൂഹത്തിനിടയിലേക്ക് ഇറങ്ങിയ ആളായിരുന്നു ടൊവീനോ തോമസ്.

tovino tells about his work in flood effected kerala

More in Malayalam Breaking News

Trending

Recent

To Top