Connect with us

ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയുടെ ട്രെയ്‌ലർ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ഇന്ന് റിലീസ് ചെയ്യും

Malayalam Breaking News

ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയുടെ ട്രെയ്‌ലർ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ഇന്ന് റിലീസ് ചെയ്യും

ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയുടെ ട്രെയ്‌ലർ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ഇന്ന് റിലീസ് ചെയ്യും

ഹരിശ്രീ അശോകൻ സംവിധാനം ചെയ്യുന്ന ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയുടെ ഒഫീഷ്യൽ ട്രെയിലർ ഇന്ന് വൈകുന്നേരം 5 .30ന് മഞ്ജു വാര്യരുടെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെ റിലീസ് ചെയ്യും.

ചിത്രം ഒരു റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറാണ്. ഒരു ചിത്രത്തിന്റെ സംവിധായകനാകാനുള്ള വർഷങ്ങളായുള്ള ആഗ്രഹമാണ് ഒരു ഇന്റർനാഷണൽ സ്റ്റോറിയുടെ സംവിധായകനാകുന്നതിലൂടെ ഹരിശ്രീ അശോകൻ സാധ്യമാക്കുന്നത്.

ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിജു കുട്ടന്‍, ദീപക്, മനോജ് കെ.ജയന്‍, ടിനി ടോം, ബൈജു സന്തോഷ്, കലാഭവന്‍ ഷാജോണ്‍, സലീംകുമാര്‍, കുഞ്ചന്‍, സുരേഷ് കൃഷ്ണ, ജാഫര്‍ ഇടുക്കി, അബു സലീം, മാല പാര്‍വ്വതി, ശോഭ മോഹന്‍, നന്ദലാല്‍, സുരഭി സന്തോഷ്, മമിത ബൈജു, രേഷ്മ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം.ഷിജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജിത്ത്, ഇബന്‍, സനീഷ് അലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

an international local story official trailer release

More in Malayalam Breaking News

Trending