മലയാള സിനിമയിൽ തുടക്കം കുറിച്ചുകൊണ്ട് തമിഴിലേക്ക് ചേക്കേറി അവിടെ മുൻതാരനിരയിൽ ഇടം നേടിയ കമൽഹാസൻ മലയാളികളുടെയും അതുപോലെ തമിഴരുടെയും പ്രിയപ്പെട്ട താരമാണ്.
സൂപ്പർ താരം കമൽഹാസൻ തനിക്ക് ഏറെ പ്രിയപ്പെട്ട മലയാള സിനിമയെക്കുറിച്ച് പങ്കുവയ്ക്കുകയാണ് . ഹിന്ദുസ്ഥാന്‍ ടൈംസിനുവേണ്ടി നല്‍കിയ അഭിമുഖത്തിലായിരുന്നു കമല്‍ഹാസന്‍ ഇഷ്ട സിനിമകളെക്കുറിച്ച് പങ്കുവച്ചത്.
മലയാള സിനിമയുടെ അഭിമാന താരങ്ങളായ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ആരാധകനാണ് കമൽ ഹാസൻ എന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. മോഹൻലാൽ അഭിനയിച്ച നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളും മമ്മൂട്ടിയുടെ തനിയാവർത്തനവുമാണ് അവരുടെതായി തനിക്ക് ഇഷ്ടപ്പെട്ട സിനിമകളെന്ന് കമൽഹാസൻ പറഞ്ഞു.
ചെമ്മീന്‍ (1965), അനുഭവങ്ങള്‍ പാളിച്ചകള്‍ (1971), നിര്‍മ്മാല്യം (1973), സ്വപ്‌നാടനം (1976), കൊടിയേറ്റം (1977), ഈ നാട് (1982), നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ (1986), തനിയാവര്‍ത്തനം (1987) എന്നീ എക്കാലത്തെയും ക്ലാസ്സിക്കുകളായ മലയാളം സിനിമകളാണ് കമല്‍ഹാസന്‍റെ പ്രിയപ്പെട്ട ചിത്രങ്ങള്‍.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...