Connect with us

പ്രായാധിക്യംപോലും വകവെയ്ക്കാതെ ഓടിനടന്ന് അഭിനയിക്കുകയാണ് സേതുലക്ഷ്മി അമ്മ!!!

Malayalam Breaking News

പ്രായാധിക്യംപോലും വകവെയ്ക്കാതെ ഓടിനടന്ന് അഭിനയിക്കുകയാണ് സേതുലക്ഷ്മി അമ്മ!!!

പ്രായാധിക്യംപോലും വകവെയ്ക്കാതെ ഓടിനടന്ന് അഭിനയിക്കുകയാണ് സേതുലക്ഷ്മി അമ്മ!!!


സിനിമകളിലൂടെയും സീരിയലുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികൾക്ക് വളരെ പരിചിതമായ നടിയാണ് സേതുലക്ഷ്മി. മകന്റെ ചികിത്സക്കായി കണ്ണീരോടെ യാചിക്കുന്ന നടി സേതുലക്ഷ്മിയമ്മയുടെ മുഖം മലയാളികൾ ആരും മറക്കുകയില്ല. വൃക്ക രോഗിയായ മകന്‍ കിഷോറിന്റെ ചികിത്സക്കായിട്ടാണ് സേതുലക്ഷ്മി ഫേസ്ബുക്ക് വീഡിയോയിലൂടെ സഹായം അഭ്യര്‍ത്ഥിച്ചത്. മകന്റെ ചികിത്സയുടെ കാര്യങ്ങൾ ഏറെക്കുറെ സെരിയായെങ്കിലും കിഷോറിന്റെ ശാസ്ത്രക്രിയക്കുള്ള പണത്തിനായി ഓടി നടന്ന് അഭിനയിക്കുകയാണ് ഈ കലാകാരി.



കിഷോറിന് വൃക്ക നല്‍കാന്‍ തയ്യാറായി അജ്ഞാതനായ വയനാട് സ്വദേശി എത്തിയപ്പോള്‍ നിയമതടസ്സമുള്‍പ്പെടെ പലതിലും തട്ടി ആ ശസ്ത്രക്രിയ നടക്കാതെ പോയി. ഒടുവില്‍ ഇപ്പോൾ ഭാര്യ ലക്ഷ്മി പകുത്തുനല്‍കുന്ന വൃക്ക സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ് നടി സേതുലക്ഷ്മിയുടെ മകന്‍ കിഷോര്‍. നാടക കലാകാരനും കോമഡി സ്‌കിറ്റുകളിലൂടെ മലയാളികള്‍ക്ക് പരിചിതനുമായ കിഷോറിനു മുന്നിലുള്ള തടസ്സം ശസ്ത്രക്രിയയ്ക്കുള്ള പണം മാത്രമാണ്.

സിനിമാലോകം സഹായിക്കുന്നുണ്ടെങ്കിലും ശസ്ത്രക്രിയയ്ക്കുവേണ്ട ഭീമമായ തുകയിലേക്ക് എത്താനാകുന്നില്ല. 40 ലക്ഷം രൂപയാണ് ചികിത്സ ചെലവിനായി വേണ്ടത്. സേതുലക്ഷ്മിയുടെ മകളും കിഷോറും സീരിയല്‍ താരവും കിഷോറിന്റെ ഭാര്യയുമായ ലക്ഷ്മിയും കുടുംബവും ഒരുമിച്ചാണ് വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ കഴിയുന്നത്.

സേതുലക്ഷ്മിയുടെ സിനിമാ അഭിനയത്തിലൂടെയുള്ള വരുമാനംകൊണ്ടുമാത്രമാണ് ഈ കുടുംബം പിടിച്ചുനില്‍ക്കുന്നത്. മകന്റെ ചികിത്സച്ചെലവിനായി പ്രായാധിക്യംപോലും വകവെയ്ക്കാതെ ഓടിനടന്ന് അഭിനയിക്കുകയാണ് ഈ അമ്മ. നാലുതവണ മികച്ച നാടക നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നടിയാണ് സേതുലക്ഷ്മി.

‘ഹൗ ഓള്‍ഡ് ആര്‍ യു’വിലൂടെയാണ് സിനിമയില്‍ ശ്രദ്ധേയയാകുന്നത്. മികച്ച അഭിനയമായിരുന്നു ഈ ചിത്രത്തിൽ സേതുലക്ഷ്മി കാഴ്ചവെച്ചത്. ഇന്ന് ഈ കലാകാരി ഓടി നടന്ന് അഭിനയിച്ച് മകന്റെ ശാസ്ത്രക്രിയക്കുള്ള പണം സമ്പാദിക്കുകയാണ്.

sethulakshmi struggles to raise money for her son

More in Malayalam Breaking News

Trending