എ.ആര് റഹ്മാനില്ലായിരുന്നെങ്കില്‍ ‘ജയ് ഹോ’ക്ക് ഓസ്കാര്‍ പുരസ്കാരം ലഭിക്കില്ലായിരുന്നെന്ന് ഗാന രചയിതാവ് ഗുല്‍സാര്‍. ഇന്ത്യന്‍ സിനിമാ ഗാനങ്ങളുടെ മുഖമുദ്രയും രൂപവും മാറ്റിയെടുത്ത ഗാനമാണ് ‘ജയ് ഹോ’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗുല്‍സാര്‍.
2009 ജനുവരി 22ന് പുറത്തിറങ്ങിയ സ്ലംഡോഗ് മില്യണയര്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കവേയാണ് ഗുല്‍സാര്‍ തന്റെ കരിയറിലെ ഹിറ്റ് ഗാനത്തെപ്പറ്റി ഓര്‍ത്തത്.
എ.ആര് റഹ്മാന് കാരണമാണ് ഈ പാട്ടിന് ഓസ്കർ പുരസ്കാരം ലഭിച്ചത്. ഈ ഗാനം ഗംഭീരമായി പാടി സുഖ് വീന്ദര്‍ സിങും അദ്ദേഹത്തിന്റേതായ സംഭാവന ചെയ്തിട്ടുണ്ട്. നേരത്തേ തയ്യാറാക്കിയ ട്യൂണുകള്‍ക്കായി പാട്ട് എഴുതുന്ന രീതി മാറ്റിയെടുത്തു എന്നതാണ് റഹ്മാന്റെ മഹത്തായ സംഭാവന.
മികച്ച ഗാനം എന്നീ വിഭാഗത്തിലാണ് എ.ആര് റഹ്മാന് അക്കാദമി അവാര്‍ഡ് നേടിയത്. ഓസ്സ്കാര് അവാര്‍ഡ് നേടിയ ആദ്യ ഹിന്ദി ഗാനമാണ് ജയ് ഹോ. ഗുല്‍സാര്‍ രചിച്ച ഗാനം സുഖ് വീന്ദര്‍ സിങ്ങാണ് ആലപിച്ചത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...