കൊണ്ടോട്ടി വലിയപറമ്പ് ബ്ലോസം ആര്‍സ് ആന്റ് സയന്‍സ് കോളജില്‍ ആർട്സ് ഡേ ഉദ്ഘാടകനായി എത്തിയ ചലച്ചിത്ര താരത്തെ അപമാനിച്ച് ഇറക്കി വിട്ട സംഭവം വിവാദമാകുന്നു.
ഡ്രസ്സ് കോഡുമായി ബന്ധപ്പെട്ടു പ്രിൻസിപ്പാളും കുട്ടികളും തമ്മിലുണ്ടായ സംഘർഷത്തിൽ ഡെയ്ൻ ഡേവിസിനെ അപമാനിച്ച് ഇറക്കി വിടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് അപ്പോള്‍ തന്നെ ഡെയിന്‍ പ്രതികരിക്കുകയും ചെയ്തു. എന്നെ ഗെറ്റ് ഔട്ട് അടിച്ചിരിക്കുകയാണ് പ്രിൻസിപ്പള്‍ എന്നു ഡെയ്ൻ പറയുന്നു, ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവമെന്നും പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപിക്കുകയും ചെയ്യുന്നുണ്ട്.
ഇതിനിടെ കോളേജ് അധ്യാപകർ ഡെയിനെ മര്‍ദ്ദിക്കാന്‍ വേദിയിലേക്ക് ഇരച്ചു കയറുന്നതും കാണാം. വിദ്യാര്‍ത്ഥികള്‍ ഇടപെട്ടാണ് പിന്നീട് നടനെ വേദിയില്‍ നിന്നും പുറത്തിറക്കിയത്. സംഭവത്തോടെ കോളേജിനെതിരെയും പ്രിന്‍സിപ്പളിനെതിരെയും കടുത്ത വിമര്‍ശനമാണുയരുന്നത്..
സംഭവത്തെത്തുടര്‍ന്ന് കോളജ് വെബ് സൈറ്റില്‍ നിന്നും പ്രിന്‍സിപ്പളിന്റെ അടക്കമുള്ളവരുടെ ഫോണ്‍ നമ്പരുകള്‍ മാറ്റുകയും ചെയ്തിട്ടുണ്ട്. വിവാദമായതോടെ സമാന അനുഭവമുണ്ടായ മറ്റുള്ള ആളുകളും തങ്ങളുടെ അവസ്ഥ വ്യക്തമാക്കി രംഗത്തു വന്നു.
ഡ്രസ് കോഡിനെ സംബന്ധിച്ച പ്രശ്നമുണ്ടെന്ന് അറിഞ്ഞത് കോളജില്‍ എത്തിയപ്പോഴാണെന്നും വലിയ പ്രശ്നമുണ്ടാകില്ലെന്നാണ് കരുതിയത്. എന്നാല്‍ പരിപാടി നടത്തില്ലെന്ന നിലപാടിലായിരുന്നു പ്രിന്‍സിപ്പല്‍. വേദിയിലിരുന്ന എന്നോട് ഇറങ്ങിപ്പോകാന്‍ അദ്ദേഹം പറഞ്ഞു. എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. വേദയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ നോക്കിയപ്പോള്‍ രണ്ട് വാക്ക് പറഞ്ഞിട്ട് പോകണമെന്ന് വിദ്യാര്‍ഥികള്‍ അപേക്ഷിക്കുകയായിരുന്നു. ഞാന്‍ മൈക്കിന്റെ അടുത്ത് എത്തിയപ്പോള്‍ പ്രിന്‍സിപ്പല്‍ വീണ്ടും ദേഷ്യപ്പെട്ടു. ഇറങ്ങിപോകാന്‍ പറഞ്ഞിട്ടും നാണമില്ലേ, എന്ന് ചോദിച്ചു, ആക്രോശിച്ചു. ഇതോടെ എനിക്ക് സഹികെട്ടുവെന്നും ഡെയ്ന്‍ പ്രതികരിച്ചു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...