Malayalam Breaking News
കാത്തിരിപ്പിനൊടുവിൽ മഞ്ജു വാര്യരെ മമ്മൂട്ടിയുടെ നായികയാക്കാൻ രഞ്ജിത് !
കാത്തിരിപ്പിനൊടുവിൽ മഞ്ജു വാര്യരെ മമ്മൂട്ടിയുടെ നായികയാക്കാൻ രഞ്ജിത് !
By
രഞ്ജിത്തിന്റെ സിനിമകൾ എന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. എല്ലാ തരത്തിലുള്ള ചിത്രങ്ങളും പരീക്ഷിക്കുന്ന രഞ്ജിത്തിനു പക്ഷെ അവസാനമിറങ്ങിയ മോഹൻലാൽ ചിത്രം ഡ്രാമ വലിയ സാമ്പത്തിക വിജയം സമ്മാനിച്ചില്ല. എന്നാൽ ഇപ്പോൾ മമ്മൂട്ടിയെ വച്ച് വലിയൊരു പ്രോജക്ടിന് ഒരുങ്ങുകയാണ് രഞ്ജിത് .
ലോകത്തിലെ ഏറ്റവും സമ്ബന്നനായ മലയാളിയായാണ് മമ്മൂട്ടി ഈ സിനിമയില്‍ വരികയെന്നാണ് സൂചനകള്‍. അതിസമ്ബന്നനായ ഒരാളെക്കുറിച്ച് ആളുകൾ ചിന്തിക്കുന്നത് അയാളുടെ ഭാഗ്യത്തെ പറ്റിയാണ്. പക്ഷെ അതിസമ്പന്നന്റെ മനസിലെ പ്രശ്നങ്ങളെ ആർക്കുമറിയില്ല. അതാണ് രഞ്ജിത് മമ്മൂട്ടി ചിത്രത്തിലൂടെ പറയുന്നത്.
മഞ്ജു വാര്യര്‍ ഈ സിനിമയില്‍ നായികയാകുമെന്നാണ് സൂചന. മമ്മൂട്ടിയുടെ നായികയായി മഞ്ജു എത്തുന്ന ആദ്യ ചിത്രമായിരിക്കും ഇത്. മഞ്ജു വാര്യരുടെ ദീർഘ നാളത്തെ സ്വപ്നമാണ് ഇതിലൂടെ സാക്ഷത്കരിക്കാൻ പോകുന്നത്.
manju warrier in renjith – mammootty movie