ശബരിമലയില്‍ എത്തുന്ന യുവതികളെ കാത്തിരിക്കുന്നത് നാശം !! വൈറലായ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അയ്യപ്പ ഭക്തരുടെ നന്ദി പ്രകടനം; വിമർശിച്ചും ആളുകൾ രംഗത്ത്…
ശബരിമല യുവതീപ്രവേശനത്തില്‍ സ്വന്തം നിലപാട് തെന്നിന്ത്യൻ വിവാദ നായികാ ശ്രീ റെഡ്ഡി തന്റെ ഫേസ്ബുക്ക് പേജിലൂടെ രണ്ടു ദിവസം മുൻപ് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ആ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. അയ്യപ്പ ഭക്തർ നന്ദി പറയാനായി എത്തിയപ്പോൾ, സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവർ വിമർശനവുമായി എത്തുകയും ചെയ്തു. മിക്കവർക്കും ശ്രീ റെഡ്ഡി റിപ്ലൈ കൊടുക്കുന്നുമുണ്ട്.
“ശബരിമലയില്‍ പെണ്‍കുട്ടികള്‍ പോകുന്നത് നിര്‍ത്തുന്നതാണ് നല്ലത്. ആചാരങ്ങള്‍ക്ക് വില കല്‍പ്പിച്ച് ഹിന്ദുത്വത്തെ സംരക്ഷിക്കണം. അയ്യപ്പനേയും മതങ്ങളുടെ മൂല്യങ്ങശളയും ബഹുമാനിക്കൂ. ദൈവത്തിന് എതിരായി നമ്മള് എന്തെങ്കിലും ചെയ്താല്‍ അനുഗ്രഹവും ലഭിക്കില്ല. അത് സ്ത്രീകളുടെ ഭാവിക്ക് ദോഷം ചെയ്യുമെന്നാണ് താന്‍ വിശ്വസിക്കുന്നത്.” – എന്നായിരുന്നു ശ്രീ റെഡ്ഡി ഫേസ്ബുക്ക് പേജിൽ കുറിച്ചത്.
ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പ്രവേശിച്ച ദൃശ്യങ്ങള്‍ സഹിതമാണ് ശ്രീ റെഡ്ഡി പോസ്റ്റ് ഇട്ടത്. സിനിമാ ലോകത്തെ പ്രമുഖര്‍ക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ച് സിനിമാ ലോകത്തെ വിറപ്പിച്ച നടിയാണ് ശ്രീ റെഡ്ഡി. സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന നടിയുടെ ഈ മലക്കം മറിച്ചിൽ ഇപ്പോൾ ചർച്ചയായി മാറിയിട്ടുണ്ട്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...