Connect with us

ആ അടി പ്രേക്ഷകന്റെ മുഖത്താണ് കൊണ്ടത്; പേരൻപിലെ ആ രംഗം കണ്ടു കണ്ണ് നിറഞ്ഞ ആരാധകർ കുറിക്കുന്നു.. !!

Malayalam Breaking News

ആ അടി പ്രേക്ഷകന്റെ മുഖത്താണ് കൊണ്ടത്; പേരൻപിലെ ആ രംഗം കണ്ടു കണ്ണ് നിറഞ്ഞ ആരാധകർ കുറിക്കുന്നു.. !!

ആ അടി പ്രേക്ഷകന്റെ മുഖത്താണ് കൊണ്ടത്; പേരൻപിലെ ആ രംഗം കണ്ടു കണ്ണ് നിറഞ്ഞ ആരാധകർ കുറിക്കുന്നു.. !!

ആ അടി പ്രേക്ഷകന്റെ മുഖത്താണ് കൊണ്ടത്; പേരൻപിലെ ആ രംഗം കണ്ടു കണ്ണ് നിറഞ്ഞ ആരാധകർ കുറിക്കുന്നു.. !!

മമ്മൂട്ടിയെന്ന മഹാനടന്റെ കഴിവുകൾ മലയാളികൾക്ക് മാത്രമല്ല ഇന്ത്യൻ സിനിമയെ സ്നേഹിക്കുന്നവർക്കും അറിയാവുന്നതാണ്. വർഷങ്ങൾക്ക് മുൻപ് തന്നെ അദ്ദേഹം അത് തെളിയിച്ചതാണ്. എന്നാൽ, മമ്മൂട്ടി സ്ക്രിപ്റ്റിൽ കൈ കടത്തും, സംവിധാനത്തിൽ ഇടപെടും എന്നൊക്കെ ആരോപണം ഉയർന്നു കേട്ടിട്ടുണ്ട്. എന്നാൽ പുതിയ തമിഴ് ചിത്രം പേരൻപിൻറെ ട്രെയ്‌ലർ ഇറങ്ങിയതോടെ ഈ കള്ള പ്രചാരണക്കാരെ ഇപ്പോൾ കാണാതെ ആയിരിക്കുന്നു.

റാം സംവിധാനം ചെയ്ത പേരൻപിൽ മമ്മൂട്ടിയെന്ന ‘മെഗാസ്റ്റാർ’ ഇല്ലെന്ന് വ്യക്തം. ആ സിനിമയിൽ മമ്മൂട്ടിയെന്ന മഹാനടൻ മാത്രമേയുള്ളൂ. ട്രെയിലർ റിലീസ് ആയെന്നറിഞ്ഞ് യൂട്യൂബിൽ കാണാനെത്തിയവരുടെ മുഖത്തേറ്റ അടിയായിരുന്നു ആദ്യ സീൻ. ജൂനിയർ ആർട്ടിസ്റ്റ് ആ‍യ സ്ത്രീയിൽ നിന്നും മുഖത്തിന് അടിയേൽക്കുന്ന മമ്മൂട്ടിയെ ആണ് ആദ്യം തന്നെ കാണുന്നത്.

ആ സീൻ ഞെട്ടിക്കുന്നത് തന്നെയായിരുന്നുവെന്ന് ആരാധകർ പറയുന്നു. മെഗാസ്റ്റാർ എന്ന പദവയിൽ നിൽക്കുമ്പോൾ അത്തരമൊരു സീൻ ചെയ്യാൻ മമ്മൂട്ടി തയ്യാറായി എന്നത് ഞെട്ടിക്കുന്നത് തന്നെയാണ്. മമ്മൂക്ക ഫാൻസ് പോലും പ്രതീക്ഷിച്ചില്ല ഈ സീൻ. അവരുടെ പ്രതികരണത്തിൽ നിന്നും ഇത് വ്യക്തവുമാണ്. അടുത്ത മാസം ചിത്രം റിലീസ് ചെയ്യും.

ഒരു ചെറിയ ഇടവേളയ്‌ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തമിഴ് സിനിമയിൽ അഭിനയിക്കുന്നത്. അത് ഒരു അഡാർ വരവു തന്നെയാണെന്നാണ് ആരാധകർ പറയുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട പേരൻപിന്റെ ട്രെയിലറാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെല്ലാം ചർച്ചാ വിഷയം.

ആകാംക്ഷയുണർത്തുന്ന നിമിഷങ്ങളുമായി ചിത്രത്തിന്റെ ട്രെയിലർ എത്തിയപ്പോൾ അത് ആഴ്‌ന്നിറങ്ങിയത് ഓരോ സിനിമാപ്രേമികളുടേയും മനസ്സിലേക്കാണ്. കണ്ണുനനയിക്കുന്ന നിരവധി രംഗങ്ങളുമായാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. ഇതിനോടകം തന്നെ ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്‌തു.

Mammootty in Peranbu

More in Malayalam Breaking News

Trending

Recent

To Top