Connect with us

“തുല്യതക്കു വേണ്ടിയാണു പോരാടുന്നതെങ്കിൽ ശബരിമല വിഷയമല്ലാതെ എന്തെല്ലാം കാര്യങ്ങൾ വേറെയുണ്ട് ?” – സ്ത്രീ പ്രവേശനത്തെ എതിർത്ത് പ്രിയ വാര്യർ

Malayalam Breaking News

ശബരിമല സ്ത്രീ പ്രവേശനത്തിൽ അഭിപ്രായം പറയാൻ പല സിനിമ താരങ്ങൾക്കും മടിയാണ് . സ്ത്രീപ്രവേശത്തെ അനുകൂലിക്കുന്നുണ്ടോ എന്ന ചോദ്യവുമായി മെട്രോമാറ്റിനി വിളിച്ച പല താരങ്ങളും അതിൽ അഭിപ്രായമില്ലന്നു ആണ് അറിയിച്ചത്. സമകാലിക വിഷയത്തിൽ പ്രതികരിക്കാറുള്ളവർ പോലും നിശബ്ദരായി നിലകൊണ്ടു .

സ്ത്രീ പ്രവേശനത്തെ പറ്റി പൃഥ്വിരാജ് തന്റെ നിലപട് വ്യക്തമാക്കിയത് ഇപ്പോളാണ്. കാട്ടിലൊരു അയ്യപ്പനുണ്ട് പോയി കണ്ടേക്കാം എന്ന് കരുതുന്നവരോട് ഒന്നേ പറയാനുള്ളു എന്നും , വിശ്വാസത്തോടെ പോകുന്നവർക്ക് പോകാം അല്ലാത്തവർക്ക് എത്രയോ ക്ഷേത്രങ്ങൾ വേറെയുണ്ട് എന്നാണ് പൃഥ്വിരാജ് ചോദിക്കുന്നു .

ഇപ്പോൾ ശബരിമലയിലെ യുവതി പ്രവേശനം അര്‍ത്ഥശൂന്യമായ കാര്യമാണെന്ന അഭിപ്രായ പ്രകടനവുമായി യുവതാരം പ്രിയ വാര്യര്‍. താന്‍ ഈ പ്രശ്‌നത്തെ കുറിച്ച്‌ അധികം ആലോചിച്ചിട്ടില്ലെന്നു പറഞ്ഞ പ്രിയ നമ്മള്‍ തുല്യതക്ക് വേണ്ടിയാണ് പോരാടുന്നതെങ്കില്‍ അതിന് മുൻപ് അഭിസംബോധന ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ടെന്നും അഭിപ്രായപ്പെട്ടു. ‘ ശബരിമല ആചാരങ്ങള്‍ വര്‍ഷങ്ങളായുള്ളതാണ്. ഒരു വിശ്വാസി 41 ദിവസം വ്രതം എടുക്കണം. ആ 41 ദിവസം മുഴുവന്‍ ശുദ്ധിയോടെ ഇരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ലെന്നും ‘പ്രിയ വാര്യര്‍ പറഞ്ഞു.

priya varrier about sabarimala women entry

More in Malayalam Breaking News

Trending

Recent

To Top