
Malayalam Breaking News
ശബരിമലയില്‍ പെണ്‍കുട്ടികള്‍ പോകുന്നത് നിര്‍ത്തുന്നതാണ് നല്ലതെന്ന് ലൈംഗിക വിവാദ നായിക
ശബരിമലയില്‍ പെണ്‍കുട്ടികള്‍ പോകുന്നത് നിര്‍ത്തുന്നതാണ് നല്ലതെന്ന് ലൈംഗിക വിവാദ നായിക
Published on

ശബരിമലയില്‍ പെണ്‍കുട്ടികള്‍ പോകുന്നത് നിര്‍ത്തുന്നതാണ് നല്ലതെന്ന് ലൈംഗിക വിവാദ നായിക
തെലുങ്ക് നടി ശ്രീ റെഡ്ഡി ശബരിമല വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത്. ശബരിമലയില്‍ പെണ്‍കുട്ടികള്‍ പോകുന്നത് നിര്‍ത്തുന്നതാണ് നല്ലതെന്നാണ് തനിക്ക് തോന്നുന്നതെന്ന് ശ്രീ റെഡ്ഡി പറയുന്നു. ക്ഷേത്രാചാരങ്ങൾക്ക് വില കൽപ്പിക്കണമെന്നും ഹിന്ദുത്വത്തെ സംരക്ഷിക്കണമെന്നും ശ്രീ റെഡ്ഡി ഫേസ്ബുക്കിൽ കുറിച്ചു.
”ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് അവസാനിക്കണം. ക്ഷേത്രാചാരങ്ങൾക്ക് വില കൽപ്പിക്കണം. ഹിന്ദുത്വത്തെ സംരക്ഷിക്കണം. മതമൂല്യങ്ങളെയും അയ്യപ്പനെയും ബഹുമാനിക്കുക. ദൈവത്തിനെതിരെ എന്തെങ്കിലും പ്രവൃത്തി നമ്മുടെ ഭാഗത്തുനിന്നുമുണ്ടായാൽ നമുക്ക് അനുഗ്രഹം ലഭിക്കാതെ പോകും. പെൺകുട്ടികളുടെ ഭാവിക്ക് ദോഷം ചെയ്യും”-ശ്രീ റെഡ്ഡി കുറിപ്പിൽ പറയുന്നു.
ബിന്ദുവും കനകദുർഗയും ശബരിമലയിലെത്തിയ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് നടിയുടെ പോസ്റ്റ്. പോസ്റ്റിന് താഴെയുയർന്ന വിമർശനങ്ങൾക്ക് നടി മറുപടിയും നൽകിയിട്ടുണ്ട്.
തെന്നിന്ത്യന്‍ സിനിമയില്‍ ലൈംഗിക വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ നടിയാണ് ശ്രീ റെഡ്ഡി. പ്രമുഖർക്കെതിരെ ലൈംഗികാരോപണങ്ങളുയർത്തി തെലുങ്ക് സിനിമാലോകത്തെ താരം ഞെട്ടിച്ചിരുന്നു.
sree reddy’s fb post
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...