Connect with us

പതിവ് തെറ്റിക്കാതെ ശബരിമല ദർശനം നടത്തി നടൻ ദിലീപ്; ദർശനത്തിന് വിഐപി പരിഗണന; വിമർശനവുമായി ഹൈക്കോടതി!!

Malayalam

പതിവ് തെറ്റിക്കാതെ ശബരിമല ദർശനം നടത്തി നടൻ ദിലീപ്; ദർശനത്തിന് വിഐപി പരിഗണന; വിമർശനവുമായി ഹൈക്കോടതി!!

പതിവ് തെറ്റിക്കാതെ ശബരിമല ദർശനം നടത്തി നടൻ ദിലീപ്; ദർശനത്തിന് വിഐപി പരിഗണന; വിമർശനവുമായി ഹൈക്കോടതി!!

തിരക്കുകളെല്ലാം മാറ്റിവെച്ച് പതിവ് തെറ്റിക്കാതെ ശബരിമല ദർശനം നടത്തി നടൻ ദിലീപ്. ഇന്നലെ രാത്രി 11ഓടെയാണ് താരം അയ്യനെ കണ്ടുതൊഴാൻ സന്നിധാനത്ത് എത്തിയത്. രണ്ടു മൂന്ന് മിനിട്ടോളം നേരെ താരം നടയിൽ തുടർന്നു.

ഹരിവരാസനം പാടി നട അടയ്‌ക്കാറാകുമ്പോഴാണ് താരം അയ്യന് മുന്നിലെത്തിയത്. തുടർന്ന് നടയടച്ചശേഷം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയ ദിലീപ് ഇന്ന് പുലർച്ചെ നിർമാല്യം കണ്ടു തൊഴുതു. പോയ വർഷങ്ങളിലും താരം മലചവിട്ടിയിരുന്നു. അന്ന് സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. തന്ത്രി, മേൽശാന്തിമാർ എന്നിവരെയും കണ്ട് അനുഗ്രഹം വാങ്ങിയാണ് ദിലീപ് മലയിറങ്ങിയത്.

അതേസമയം നടൻ ദിലീപ് ശബരിമലയില്‍ ദർശനം നടത്തിയത് വിഐപി പരിഗണനയിലാണെന്ന സംഭവത്തില്‍ വിമർശനവുമായി ഹൈക്കോടതി. ഈ സംഭവം ചെറുതായി കാണാനാകില്ലെന്നും കോടതി പറഞ്ഞു.

ഈ വിഷയത്തിൽ ദേവസ്വം ബോര്‍ഡിനോട് കോടതി വിശദീകരണം തേടി. ശബരിമല ദർശനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.

ഉച്ചയ്ക്ക് 12.30 ന് മറുപടി അറിയിക്കണമെന്നാണ് ദേവസ്വം ബോർഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദിലീപിന് വിഐപി പരിഗണന ലഭിച്ചോ എന്നാണ് ഹൈക്കോടതി ഇപ്പോള്‍ പരിശോധിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top