
Malayalam Breaking News
സെക്കൻറ്റിൽ 16 ടിക്കറ്റ് ; ടിക്കറ്റ് വിൽപ്പനയിലും റെക്കോർഡ് തിളക്കവുമായി 2.0 !!!
സെക്കൻറ്റിൽ 16 ടിക്കറ്റ് ; ടിക്കറ്റ് വിൽപ്പനയിലും റെക്കോർഡ് തിളക്കവുമായി 2.0 !!!
Published on

By
സെക്കൻറ്റിൽ 16 ടിക്കറ്റ് ; ടിക്കറ്റ് വിൽപ്പനയിലും റെക്കോർഡ് തിളക്കവുമായി 2.0 !!!
ഒട്ടേറെ റെക്കോർഡുകൾ സ്വന്തമാക്കിയ ചിത്രമാണ് 2.0 . ശങ്കർ- രജനികാന്ത് ചിത്രത്തിന് വൻ സ്വീകാര്യതയാണ് ഇന്ത്യയിൽ ഒട്ടാകെ ലഭിച്ചത്. വൻ ബജറ്റിൽ രജനീകാന്തിന് പുറമെ അക്ഷയ് കുമാർ , എമി ജാക്സൺ തുടങ്ങിയവർ അണിനിരന്ന 2.0 ഇപ്പോൾ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്.
ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോ ആണ് ചിത്രത്തെ സംബന്ധിക്കുന്ന പുതിയൊരു റേക്കോർഡ് നേട്ടം പുറത്തുവിട്ടിരിക്കുന്നത്. സെക്കന്റിൽ 16 ടിക്കറ്റ് എന്ന നിരക്കിലാണ് 2.0 വിന്റെ ടിക്കറ്റുകൾ വിറ്റുപോയിരിക്കുന്നത് എന്നാണ് ബുക്ക് മൈ ഷോയുടെ വാർഷിക കണക്കെടുപ്പുകൾ പറയുന്നത്.
2017 ഡിസംബർ ഒന്നു മുതൽ 2018 ഡിസംബർ 18 വരെയുള്ള കണക്കുകളുടെ അനലിറ്റിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ‘2.0’ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 2018 ൽ വിവിധ ഭാഷകളിൽ നിന്നായി 1780 ചിത്രങ്ങളുടെ ടിക്കറ്റുകളാണ് ഈ ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്ഫോം വഴി വിറ്റുപോയിരിക്കുന്നത്.
മുൻപ് അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലും ‘2.0’ റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു. മൂന്നു ഭാഷകളിലായി ഒരുങ്ങിയ ചിത്രത്തിന്റെ ഒരു മില്യണിലേറെ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ പ്ലാറ്റ്ഫോം വഴി മുൻകൂറായി വിറ്റുപോയതെന്ന് ബുക്ക് മൈ ഷോയുടെ ചീഫ് ഓപ്പറേറ്റീവ് ഓഫീസർ ആഷിഷ് സക്സേന വെളിപ്പെടുത്തിയിരുന്നു.
new record of 2.0
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...