Connect with us

ജീവിതത്തിലാദ്യമായി ഭാര്യ എന്നോട് മാപ്പ് പറഞ്ഞു -ജയം രവി

Malayalam Breaking News

ജീവിതത്തിലാദ്യമായി ഭാര്യ എന്നോട് മാപ്പ് പറഞ്ഞു -ജയം രവി

ജീവിതത്തിലാദ്യമായി ഭാര്യ എന്നോട് മാപ്പ് പറഞ്ഞു -ജയം രവി

ജീവിതത്തിലാദ്യമായി ഭാര്യ എന്നോട് മാപ്പ് പറഞ്ഞു -ജയം രവി

കാർത്തിക് തങ്കവേൽ സംവിധാനം ചെയ്ത് ക്രിസ്മസ് റിലീസായി എത്തിയ ജയം രവി നായകനായ ചിത്രം അടങ്കമാറ് വിജയകരമായി പ്രദർശനം തുടരുകയാണ്. ജയം രവിയുടെ ഭാര്യ ആർതിയുടെ അമ്മയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വിജയാഘോഷങ്ങൾക്കായി അണിയറപ്രവർത്തകരും താരങ്ങളും ചെന്നൈയില്‍ ഒത്തുചേർന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിങ് വേളയിലാണ് ജീവിതത്തിലാദ്യമായി ആർതി എന്നോട് മാപ്പുപറയുന്നതെന്നും അപ്പോൾ മാത്രമാണ് ആർതിയെ വരുതിക്ക് നിർത്താൻ കഴിഞ്ഞതെന്നും സരസമായി പറഞ്ഞിരിക്കുകയാണ് ജയം രവി.

‘അടങ്കമാറിന്റെ ഷൂട്ടിങ് വേളയിൽ മാത്രമാണ് ആര്‍തിയെ അടക്കിനിർത്താൻ കഴിഞ്ഞിട്ടുള്ളത്. ആർതിയുടെ അമ്മയാണല്ലോ നിർമാതാവ്. വീട്ടിൽ എന്തെങ്കിലും കാര്യത്തിന് വഴക്കുണ്ടാകുമ്പോൾ, അമ്മയുടെ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് പോകുന്നില്ല എന്നുപറയും. അങ്ങനെ വഴക്കുകൾ അവസാനിക്കും. അങ്ങനെ ജീവിതത്തിലാദ്യമായി ആർതി എന്നോട് സോറി പറഞ്ഞു”-ജയം രവി പറഞ്ഞു.

ഒരിടവേളക്ക് ശേഷം ജയം രവി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് അടങ്കമാറ്. കാർത്തിക് തങ്കവേലുവാണ് സംവിധായകൻ. റാഷി ഖന്നയാണ് നായിക. പൊൻവണ്ണൻ, ബാബു ആന്റണി, സമ്പത്ത് രാജ്. മുനിഷ് കാന്ത്, അഴകം പെരുമാൾ, മീരാ വാസുദേവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

interview with jayam ravi

More in Malayalam Breaking News

Trending

<