റിലീസ് ചെയ്ത് ഏഴു ദിവസങ്ങൾ പിന്നിടുമ്പോൾ 500 കോടി കളക്ഷനുമായി 2.0 !!! ചൈനയില്‍ 56,000 തീയ്യേറ്ററുകളിലേക്ക് !!!
റിലീസ് ചെയ്ത് ഏഴു ദിവസം പിന്നിടുമ്പോൾ റെക്കോർഡ് കളക്ഷനാണ് 2.0 നേടിയിരിക്കുന്നത് . 500 കോടിയലധികം രൂപയാണ് ചിത്രം നേടിയത്. കരണ്‍ ജോഹറാണ് ചിത്രത്തിന്റെ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.
ഇന്ത്യയിലെ ചരിത്രം ആവര്‍ത്തിക്കാനായി മെയ് മാസത്തില്‍ ചൈനയില്‍ 56,000 തീയ്യേറ്ററുകളില്‍ 2.0 പ്രദര്‍ശനത്തിനെത്തുമെന്ന് ചിത്രം വിതരണത്തിനെത്തിച്ച ലിക്ക പ്രൊഡക്ഷന്‍ അറിയിച്ചിട്ടുണ്ട്. ഇതോടെ ചൈനയില്‍ 47,000ലധികം 3ഡി സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ വിദേശമെന്ന റെക്കോര്‍ഡ് 2.0യ്ക്ക് സ്വന്തമാകും. ചൈനയിലെ പ്രധാന നിര്‍മ്മാണ വിതരണ കമ്ബനികളിലൊന്നായ എച്ച്‌വൈ മീഡിയയാണ് 2.0 ചൈനയിലെത്തുക്കുന്നത്.
ഏറ്റവും കൂടുതല്‍ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോര്‍ഡും റിലീസ് ചെയ്ത ആഴ്ച്ച ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയെന്ന ചിത്രമെന്ന ഖ്യാതിയും ഇതിനകം 2.0 സ്വന്തമാക്കി കഴിഞ്ഞു. ലോകമെമ്ബാടുമായി 10000 സ്‌ക്രീനുകളിലാണ് 2.0 റിലീസ് ചെയ്തത്.
പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ മലയാള ചിത്രം ‘െ്രെഡവിങ് ലൈസന്’സിന്റെ ഹിന്ദി പതിപ്പ് ‘സെല്‍ഫി’യ്ക്ക് തണുത്ത പ്രതികരണം. അക്ഷയ്...
നാല് വര്‍ഷത്തിന് ശേഷം നായകനായുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്. റിലീസിന് മുന്‍പേ നിരവധി റെക്കോഡുകള്‍ ഭേദിച്ച ഷാരൂഖ്...