Malayalam Breaking News
കേരളത്തില്‍ മോഹന്‍ലാലാണോ രജനികാന്താണോ വലിയ താരം ?! കോടികൾ വാരിയെറിഞ്ഞ 2.0 ടോമിച്ചന് ലാഭമോ ?!
കേരളത്തില്‍ മോഹന്‍ലാലാണോ രജനികാന്താണോ വലിയ താരം ?! കോടികൾ വാരിയെറിഞ്ഞ 2.0 ടോമിച്ചന് ലാഭമോ ?!
കേരളത്തില്‍ മോഹന്‍ലാലാണോ രജനികാന്താണോ വലിയ താരം ?! കോടികൾ വാരിയെറിഞ്ഞ 2.0 ടോമിച്ചന് ലാഭമോ ?!
തമിഴ് ചിത്രങ്ങള്‍ക്ക് കേരളത്തില്‍ വലിയ മാർക്കറ്റണുള്ളത്. തമിഴിലെ വലിയ താരങ്ങളുടെ ചിത്രങ്ങള്‍ക്കെല്ലാം കേരളത്തില്‍ മികച്ച ഓപ്പണിംഗ് കിട്ടാറുണ്ട്. വിജയ് നായകനായ ‘സര്‍ക്കാര്‍’ തന്നെ ഏറ്റവും വലിയ ഉദാഹരണം.
ശങ്കർ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം 2.0 കേരളത്തിൽ വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ച തമിഴ് സിനിമയാണ്. സര്‍ക്കാരും ബാഹുബലിയും നേടിയ വമ്പന്‍ വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ വലിയ തുകയ്ക്കാണ് ‘2.0’യുടെ കേരള വിതരണാവകാശം ടോമിച്ചൻ മുളകുപാടം വാങ്ങിയത്. എന്നാൽ ആ തുക ടോമിച്ചന് തിരിച്ച് കിട്ടുമോ ?! നമുക്ക് നോക്കാം…
ടോമിച്ചന്‍ മുളകുപ്പാടത്തിന്‍റെ മുളകുപ്പാടം ഫിലിംസ് 14 കോടി രൂപ നല്‍കിയാണ് 2.0യുടെ കേരള വിതരണാവകാശം സ്വന്തമാക്കിയത്. ഇത് ഒരു റെക്കോര്‍ഡാണ്. ഒരു മലയാള ചിത്രത്തിനുവേണ്ടിയല്ലാതെ കേരളത്തില്‍ ഇത്രയും വലിയ തുക ചെലവഴിക്കുന്നത് ഇതാദ്യമായിട്ടാണ്.
നേരത്തേ, അജിത് നായകനായ വിവേകം കേരളത്തില്‍ വിതരണം ചെയ്തത് മുളകുപ്പാടം ഫിലിംസായിരുന്നു. ആ സിനിമ കേരളത്തില്‍ പൊളിഞ്ഞു പാളീസായി. അങ്ങനെയൊരു അനുഭവമുണ്ടെങ്കിലും ഷങ്കറിലും രജനികാന്തിലും അക്ഷയ് കുമാറിലുമുള്ള വിശ്വാസമാണ് ഇത്രയും വലിയ തുക മുടക്കാന്‍ ടോമിച്ചനെ പ്രേരിപ്പിച്ചത്.
പുലിമുരുകന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് 25 കോടിയിലധികമാണ് ടോമിച്ചന്‍ മുളകുപ്പാടം ചെലവാക്കിയത്. ഇപ്പോള്‍ രജനികാന്ത് ചിത്രത്തിന് 14 കോടി മുടക്കിയത് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ രജനികാന്തിന്‍റെയും ഷങ്കറിന്‍റെയും ആരാധകര്‍ തന്നെ കൈവിടില്ലെന്ന് ടോമിച്ചന്‍ കരുതിയിട്ടുണ്ടാകാം. എന്നാൽ ചിട്ടിത്തരാം കേരള ബോക്സ്ഓഫീസിൽ അത്ര വലിയ വിജയമല്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വിജയ് ചിത്രത്തിന്റെ ആദ്യ ദിന കളക്ഷനെ വെല്ലാൻ റെക്കോർഡ് സ്‌ക്രീനിൽ റിലീസ് ചെയ്തിട്ടും ചിത്രത്തിന് സാധിച്ചിരുന്നില്ല. എല്ലാ തിയ്യേറ്ററുകളിലും 3ഡി സൗകര്യങ്ങൾ ഇല്ലാത്തതും, 3ഡി യിൽ കണ്ടില്ലെങ്കിൽ ചിത്രം വലിയ നഷ്ടമാണെന്ന് പ്രചാരണം കൊഴുത്തതുമൊക്കെയാണ് 2.0 യ്ക്ക് തിരിച്ചടിയായത്.
Tomichan Mulakupadam and 2.0