
Malayalam Breaking News
ഒടിയൻ റെക്കോർഡുകൾ തകർത്തതിൽ അത്ഭുതമില്ല !! മമ്മൂട്ടി പറയുന്നു…
ഒടിയൻ റെക്കോർഡുകൾ തകർത്തതിൽ അത്ഭുതമില്ല !! മമ്മൂട്ടി പറയുന്നു…
Published on

ഒടിയൻ റെക്കോർഡുകൾ തകർത്തതിൽ അത്ഭുതമില്ല !! മമ്മൂട്ടി പറയുന്നു…
ബോക്സോഫീസ് റെക്കോർഡുകൾ എല്ലാം തകർത്ത് മുന്നേറുകയാണ് മോഹൻലാൽ നായകനായെത്തിയ ഒടിയൻ. 100 കോടി പ്രീ റിലീസ് ബിസിനസ് സ്വന്തമാക്കിയ ചിത്രം 50 കോടി ബോക്സോഫീസ് കളക്ഷനും കടന്നു 100 കോടിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ നടൻ മമ്മൂട്ടിയും ഒടിയന്റെ ബോക്സോഫീസ് അപ്രമാദിത്വത്തെ പ്രകീർത്തിച്ചു മുന്നോട്ട് വന്നിരിക്കുകയാണ്.
ഒടിയൻ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചതിൽ അത്ഭുതമൊന്നുമില്ല എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. മോഹൻലാൽ വളരെ മികച്ചതായി ആ വേഷം ചെയ്തിട്ടുണ്ട്. മോഹൻലാലിൻറെ ഏറെ നാളത്തെ കഷ്ട്ടപ്പാടിന്റെ ഫലം കൂടിയാണ് ആ സിനിമ. അതിനാൽ തന്നെ എല്ലാ റെക്കോർഡുകളും തകർക്കപ്പെട്ടതിൽ അത്ഭുതമില്ലെന്നും മമ്മൂട്ടി പറഞ്ഞു.
വി.എ ശ്രീകുമാർ മേനോൻ സംവിധാനം നിർവ്വഹിച്ച ചിത്രം മികച്ച അഭിപ്രായം നേടി ഇപ്പോഴും ബോക്സ്ഓഫീസിൽ തകർത്തോടി കൊണ്ടിരിക്കുകയാണ്. ക്രിസ്മസ് റിലീസുകൾക്കുപോലും ഒടിയന്റെ ബോക്സോഫീസ് മുന്നേറ്റത്തിന് തടയിടാൻ സാധിച്ചിരുന്നില്ല.യുവനടന്മാരുടെ ഒരുപാട് ചിത്രങ്ങൾ ക്രിസ്മസ് റിലീസായി എത്തിയിട്ടുണ്ട്. അതിൽ കെജിഎഫ് അടക്കമുള്ള അന്യഭാഷാ ചിത്രങ്ങളും ഫഹദ് ഫാസിലിന്റെ ഞാൻ പ്രകാശൻ, ടോവിനോയുടെ എന്റെ ഉമ്മാന്റെ പേര് എന്നിവയും മികച്ച അഭിപ്രായം നേടുന്നുമുണ്ട്. എന്നാലും കുടുംബപ്രേക്ഷകരുടെ ഇഷ്ട ചിത്രം ഒടിയൻ തന്നെയാണ്.
Mammootty about Odiyan box office records
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...