Connect with us

കന്യകാത്വം നിധി പോലെ സൂക്ഷിക്കേണ്ടതില്ല…പെണ്‍കുട്ടികള്‍ ഭര്‍ത്താവിന് സമ്മാനമായി നല്‍കേണ്ട ഒന്നല്ല കന്യകാത്വം- കൽക്കി

Malayalam Breaking News

കന്യകാത്വം നിധി പോലെ സൂക്ഷിക്കേണ്ടതില്ല…പെണ്‍കുട്ടികള്‍ ഭര്‍ത്താവിന് സമ്മാനമായി നല്‍കേണ്ട ഒന്നല്ല കന്യകാത്വം- കൽക്കി

കന്യകാത്വം നിധി പോലെ സൂക്ഷിക്കേണ്ടതില്ല…പെണ്‍കുട്ടികള്‍ ഭര്‍ത്താവിന് സമ്മാനമായി നല്‍കേണ്ട ഒന്നല്ല കന്യകാത്വം- കൽക്കി

കന്യകാത്വം നിധി പോലെ സൂക്ഷിക്കേണ്ടതില്ല…പെണ്‍കുട്ടികള്‍ ഭര്‍ത്താവിന് സമ്മാനമായി നല്‍കേണ്ട ഒന്നല്ല കന്യകാത്വം- കൽക്കി

എഴുത്തുകാരിയും നടിയുമായ കൽക്കി വ്യത്യസ്തവും ശക്തമായ നിലപാട് കൊണ്ട് വേറിട്ട് നില്‍ക്കുന്ന ബോളിവുഡ് താരമാണ്. ജനിച്ചത് പോണ്ടിച്ചേരിയിലാണെങ്കിലും ഫ്രഞ്ച് പൗരത്വമാണ് കൽക്കിക്ക്. ബോള്‍ഡായ കഥാപാത്രങ്ങള്‍ ഏറ്റെടുക്കുന്നതു പോലെ തന്നെ തനിയ്ക്ക് പറയാനുള്ളത് എവിടെയും ആരുടെ മുൻപിലും തുറന്നു പറയാന്‍ കല്‍ക്കി മടിയ്ക്കാറില്ല. ലൈംഗികത അശുദ്ധമാണ് അല്ലെങ്കില്‍ വിശുദ്ധമാണ് എന്ന ചിന്താഗതി മാറണമെന്നും പെണ്‍കുട്ടികള്‍ ഭര്‍ത്താവിന് സമ്മാനമായി നല്‍കേണ്ട ഒന്നല്ല കന്യകാത്വം എന്നും താരം പറഞ്ഞു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്.

ലൈംഗികത അശുദ്ധമാണ് അല്ലെങ്കില്‍ വിശുദ്ധമാണ് എന്നുളള ചിന്താഗതിയാണ് ആദ്യം മാറേണ്ടത്. പെണ്‍കുട്ടികള്‍ ഭര്‍ത്താവിന് സമ്മാനമായി നല്‍കേണ്ട ഒന്നല്ല കന്യകാത്വം. അത് നിധിപോലെ കാത്ത്സൂക്ഷിക്കേണ്ട കാര്യവുമില്ല. അശുദ്ധമായതെന്ന മേല്‍വിലാസം നല്‍കി കഴിഞ്ഞാല്‍‌ അത് ചെയ്യാനുളള പ്രലോഭനമുണ്ടാകുകയാണ് ചെയ്യുക. എന്തെങ്കിലും ഒന്നിന് വിശുദ്ധി എന്ന ടാഗ് ലൈന്‍ നല്‍കിയാല്‍ അത് ചെയ്യാനായി ധൈര്യം കിട്ടുകയും ചെയ്യുന്നുഎന്ന് കല്‍ക്കി പറഞ്ഞു.

മീടൂ ക്യാംപെയ്നെ കുറിച്ചും താരം നിലപാട് വ്യക്തമാക്കി. നോ എന്ന് ഒരു സ്ത്രീ പറഞ്ഞാല്‍ പോലും ചിലര്‍ വെറുതെ വിടാന്‍ തയ്യാറാവുന്നില്ല. നോ എന്ന് സ്ത്രീ പറഞ്ഞാല്‍ സംസാരം തുടങ്ങാനാണെന്നാണ് മിക്ക പുരുഷന്മാരുടെയും ധാരണ. നോ എന്നുളളത് യെസ് എന്ന് പറയുന്നതുവരെ അവരുടെ ശ്രമം തുടര്‍ന്ന് കൊണ്ടേയിരിക്കും. ഇതിനെ നമ്മള്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്നും താരം പറ‍ഞ്ഞു.

ഇന്ത്യയിലെ മാതാപിതാക്കള്‍ ഇനിയെങ്കിലും ലൈംഗികതയെ ലൈംഗികാതിക്രമങ്ങളെ കുറിച്ച്‌ മക്കളോട് സംസാരിക്കാന്‍ തയ്യാറാകണം. ലൈംഗികതയേയും ചൂഷണങ്ങളേയും കുറിച്ച്‌ കുട്ടികളെ നിര്‍ബന്ധമായും പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കണം. മാത്രമല്ല ആണ്‍ മക്കളോട് സ്ത്രീകളോടും സമൂഹത്തിനോടും എങ്ങനെ പെരുമാറണമെന്ന് പഠിപ്പിച്ചു കൊടുക്കണമെന്നും കല്‍ക്കി കൂട്ടിച്ചേര്‍ത്തു. സ്ത്രീയും പുരുഷനും ലൈംഗിക ബന്ധത്തെ ക്കുറിച്ചും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും തുറന്നു സംസാരിക്കണം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറന്നു സംസാരിക്കാന്‍ മടിക്കരുതെന്നും കൽക്കി പറഞ്ഞു.

interview with kalkki

More in Malayalam Breaking News

Trending

Recent

To Top