
Malayalam Breaking News
ഓം പ്രിയങ്കായ നമഃ; മൈലാഞ്ചിയിലൂടെ പ്രിയങ്കയുടെ പേര് ഹൃദയത്തിൽ എഴുതി ചേർത്ത് നിക്ക് ജോനാസ്
ഓം പ്രിയങ്കായ നമഃ; മൈലാഞ്ചിയിലൂടെ പ്രിയങ്കയുടെ പേര് ഹൃദയത്തിൽ എഴുതി ചേർത്ത് നിക്ക് ജോനാസ്
Published on

ഓം പ്രിയങ്കായ നമഃ; മൈലാഞ്ചിയിലൂടെ പ്രിയങ്കയുടെ പേര് ഹൃദയത്തിൽ എഴുതി ചേർത്ത് നിക്ക് ജോനാസ്
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും അമേരിക്കയിലെ നടനും ഗായകനുമായ നിക് ജോനാസിന്റെയും താരവിവാഹം ആരാധകര്‍ ഏറെ ആഘോഷമാക്കിയിരുന്നു. പ്രിയങ്കയോടൊപ്പം നിക്കും കൈകളില്‍ മെഹന്തി അണിഞ്ഞിരുന്നു. എന്നാല്‍ നിക്കിന്റെ കൈകളില്‍ എന്താണ് മൈലാഞ്ചി കൊണ്ട് ആലേഖനം ചെയ്തത് എന്നറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകര്‍. ഇപ്പോള്‍ മെഹന്ദി അണിഞ്ഞ നിക്കിന്റെ കൈകളുടെ ചിത്രം പുറത്തു വിട്ടിരിക്കുകയാണ് പ്രിയങ്ക.സംസ്കൃതത്തില്‍ ഓം പ്രിയങ്കായ നമഃ എന്നാണ് നിക്കിന്റെ കൈകളില്‍ മൈലാഞ്ചി കൊണ്ട് എഴുതിയിരിക്കുന്നത്.
ഡിസംബര്‍ ഒന്ന് രണ്ട് തീയതികളിലാണ് വിവാഹം നടന്നത്. ക്രിസ്തീയ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവും രണ്ട് വ്യത്യസ്ത രീതിയിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി, മെഹന്ദി, സംഗീത് ചടങ്ങുകളുടെയും മറ്റും ചിത്രങ്ങളും ഇരുവരും ആരാധകരുമായി പങ്കുവച്ചിരുന്നു.
പ്രിയങ്കയുടെ അമ്മ മധുചോപ്ര, സഹോദരൻ സിദ്ധാർഥ്, അടുത്ത ബന്ധുവായ നടി പരിനീതി ചോപ്ര, നടൻ സൽമാൻ ഖാന്റ സഹോദരി അർപ്പിത, വരൻ നിക്കിന്റെ അടുത്ത ബന്ധുക്കൾ തുടങ്ങിയവരാണ് കല്യാണത്തിൽ പങ്കെടുത്തത്. ക്ഷണിക്കപ്പെട്ടവരുടെ മൊബൈൽ ഫോണുകൾ വരെ ഒഴിവാക്കിയുള്ള തികച്ചും സ്വകാര്യചടങ്ങിലായിരുന്നു വിവാഹം. കൂറ്റൻ ഹോട്ടൽ മുഴുവൻ അതിഥികൾക്കായി ബുക് ചെയ്തിരുന്നു.
priyanka nick wedding
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...