2018ലെ ഏറ്റവും മികച്ച ഇന്ത്യന്‍ ചിത്രങ്ങളില്‍ മുന്‍ നിരയില്‍ നില്ക്കുന്ന ചിത്രമാണ് ‘അന്ധാധുന്‍’. ശ്രീരാം രാഘവന് സംവിധാനം നിർവഹിച്ച് ആയുഷ്മാന്‍ ഖുരാന നായകനായ ചിത്രം ആഗോള ചലച്ചിത്ര വെബ്സൈറ്റായ ഐ.എം.ഡി.ബിയുടെ പ്രേക്ഷക വിലയിരുത്തലില്‍ 2018ലെ ഏറ്റവും മികച്ച ഇന്ത്യന്‍ ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ചിത്രം തമിഴിലേക്ക് മൊഴി മാറ്റി എത്തുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍. നടന് സിദ്ധാര്‍ത്ഥ് ആണ് ഇത് സംബന്ധിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ താന്‍ നായകനായാല്‍ ആരാധകര്‍ക്ക് ഇഷ്ടമാകുമോ എന്നാണ് സിദ്ധാര്‍ത്ഥ് ചോദിച്ചിരിക്കുന്നത്.
‘പെട്ടെന്ന് വോട്ട് ചെയ്യണം-എത്ര പേര്‍ക്ക് എന്നെ ഈ മനോഹര ചിത്രത്തില്‍ കാണണം? സീരിയസ് ആയിട്ട് പറയുകയാണ്,’ സിദ്ധാര്‍ത്ഥ് കുറിച്ചു. പലരും സിദ്ധാര്‍ത്ഥിനെ ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ കാണണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ആരാധകരുടെ മറുപടിക്ക് പിന്നാലെ ചിത്രത്തിലെ നായകനായ ആയുഷ്മാന്‍ ഖുരാന തന്നെ മറുപടി നല്കി ട്വീറ്റ് ചെയ്യുകയും ചെയ്തു. ‘അത് ചെയ്യു മച്ചാന്’ എന്നാണ് ആയുഷ്മാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
‘നിങ്ങള്‍ പറഞ്ഞാല്‍ ഞാന്‍ ചെയ്യും’ എന്നാണ് സിദ്ധാര്‍ത്ഥ് മറുപടി നല്‍കിയത്. കാഴ്ച്ച ശക്തിയില്ലാത്ത ഒരു പിയാനിസ്റ്റ് ആയാണ് ആയുഷ്മാന്‍ ചിത്രത്തില്‍ എത്തുന്നത്. 32 കോടി രൂപ ചെലവിലെടുത്ത ചിത്രം നിലവില്‍ 100 കോടിക്ക് മുകളില്‍ കളക്ട് ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോക്ലോഫീസിലെ കളക്ഷന്‍ കൂടാതെ നിരൂപക പ്രശംസയും നേടി ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുന്നുണ്ട്.
actor sidharth wants to be act inthe remake of andhadhun
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...