പ്രണയിക്കാൻ അറിയാത്ത മമ്മൂട്ടി !! അല്ലെങ്കിൽ മമ്മൂട്ടി പറയും പോലെ “ഇങ്ങോട്ടു വന്നു കൊത്തണം, നമ്മൾ വെയിറ്റും ഇട്ടു ചുമ്മാ കരയിൽ ഇരിക്കുക” ഉദാഹരണങ്ങൾ ഇതാ…..
പ്രണയിക്കാൻ അറിയാത്ത മമ്മൂട്ടി !! അല്ലെങ്കിൽ മമ്മൂട്ടി പറയും പോലെ “ഇങ്ങോട്ടു വന്നു കൊത്തണം, നമ്മൾ വെയിറ്റും ഇട്ടു ചുമ്മാ കരയിൽ ഇരിക്കുക” ഉദാഹരണങ്ങൾ ഇതാ…..
പ്രണയിക്കാൻ അറിയാത്ത മമ്മൂട്ടി !! അല്ലെങ്കിൽ മമ്മൂട്ടി പറയും പോലെ “ഇങ്ങോട്ടു വന്നു കൊത്തണം, നമ്മൾ വെയിറ്റും ഇട്ടു ചുമ്മാ കരയിൽ ഇരിക്കുക” ഉദാഹരണങ്ങൾ ഇതാ…..
പ്രണയിക്കാൻ അറിയാത്ത മമ്മൂട്ടി !! അല്ലെങ്കിൽ മമ്മൂട്ടി പറയും പോലെ “ഇങ്ങോട്ടു വന്നു കൊത്തണം, നമ്മൾ വെയിറ്റും ഇട്ടു ചുമ്മാ കരയിൽ ഇരിക്കുക” ഉദാഹരണങ്ങൾ ഇതാ…..
മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയ മികവ് മലയാളക്കര മാത്രമല്ല, ഇന്ത്യയൊട്ടാകെ അംഗീകരിച്ചതാണ്. മികച്ച നടനുള്ള (ജൂറി പരാമർശമല്ല) ദേശീയ അവാർഡ് മൂന്ന് തവണ കരസ്ഥമാക്കിയ ഒരു മലയാള നടൻ വേറെയില്ല. മമ്മൂട്ടിയെ കുറിച്ച് എപ്പോഴും പറഞ്ഞു കേൾക്കാറുള്ള ഒരു കാര്യമാണ് അദ്ധേഹത്തിന് പ്രണയരംഗങ്ങൾ അഭിനയിക്കാൻ അറിയില്ല എന്നുള്ളത്. സത്യം എന്താണെന്ന് വെച്ചാൽ ഇദ്ദേഹത്തിന്റെ ഹേറ്റേഴ്സിന്റെ പ്രണയ സങ്കല്പത്തിലെ നായകനാകാൻ മമ്മൂട്ടി എന്ന നടന് ഇത് വരെ സാധിച്ചിട്ടില്ല എന്നുള്ളതാണ്. ഇനി സാധിക്കുകയുമില്ല.
തുടക്കം മുതലേ ചിലർ റൊമാന്റിക് ഹീറോ എന്നുള്ള ലേബിളിൽ സിനിമയിലേക്ക് വന്നപ്പോൾ മമ്മൂട്ടി എന്ന നടന് അതൊന്നും തന്നെ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ പ്രണയം എന്നത് മരം ചുറ്റലും ,കെട്ടി പിടിച്ചു ചുംബിച്ചു മറിയലും അല്ലാതെ രണ്ടു ഹൃദയമോ വ്യക്തികളോ തമ്മിലുള്ള വൈകാരിക ബന്ധമോ ഇന്റിമസിയോ ഒക്കെ ആണെങ്കിൽ മമ്മൂട്ടി എന്ന നടന് വെല്ലുവിളി ഉയർത്താൻ മാത്രം പോന്ന ഒരാൾ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല.
യാത്ര (1985)
ഇന്നും മലയാള സിനിമയിലെ ഏറ്റവും മികച്ച പ്രണയ കാവ്യങ്ങളിൽ ഒന്നായി കരുത്തുന്നതാണ് യാത്ര👌അടക്കി പിടിച്ചിരുന്ന പ്രണയത്തിന്റെ തീവ്രത വർഷങ്ങൾക്ക് ശേഷം അണപൊട്ടി ഒഴുകിയത് കണ്ടു ഈറനണിഞ്ഞതാണ് മലയാളി ഹൃദയം. തെന്നിന്ത്യയിലെ മികച്ച സംവിധായകരിൽ ഒരാളായിരുന്ന ബാലു മഹേന്ദ്ര മലയാളത്തിലെ തന്റെ ഡ്രീം പ്രൊജക്റ്റായി ഒരു കൾട്ട് റൊമാന്റിക് സിനിമ എടുക്കാൻ തീരുമാനിച്ചത് പ്രണയം എന്തെന്ന് അറിയാത്ത നായകനെ വെച്ചാണ് എന്നുള്ളത് ചിന്തിക്കേണ്ട കാര്യമാണ്.
മതിലുകൾ (1989)
മമ്മൂക്കയുടെ കരിയർ ബെസ്റ്റ് എന്ന് പലരും വാഴ്ത്തിയ മതിലുകളിലെ ബഷീർ ഒരു അസ്സൽ കാമുകനായിരുന്നു. ഒരു മതിലിന് അപ്പുറത്തു നിന്ന് കൊണ്ട് നാരായണിയുടെ ശബ്ദത്തെ ഒരേ സമയം നാരായണിയുടെ മനസ്സും ശരീരവുമായി കണ്ട് കൊണ്ട് പ്രണയിച്ചു തീർത്ത ബഷീർ. മികച്ച നടനുള്ള ദേശീയ പുരസ്കാരം ഒരു പ്രണയ നായകനെ അവതരിപ്പിച്ചു കൊണ്ട് കരസ്ഥമാക്കിയ ഏക ഇന്ത്യൻ നടൻ. മതിലുകൾ രാജ്യങ്ങൾ തോറും സഞ്ചരിച്ചു. രാജ്യാന്തര മേളകളിൽ അടൂരും, മതിലുകളും, മമ്മൂട്ടിയും ചർച്ചയായി. വിരോധാഭാസം എന്തെന്നാൽ അതിലെ നായകന് പ്രണയം അറിയില്ലത്രേ !!
ഒരു വടക്കൻ വീരഗാഥ (1989)
അങ്കത്തിന് പുറപ്പെടുന്ന, എടുത്തു ചാടുന്ന ചന്തു അല്ലാതെ മറ്റൊരു ചന്തു കൂടി ആ സിനിമയിലുണ്ട്. ഉണ്ണിയാർച്ചയുടെ സ്വന്തം മച്ചുനൻ ചന്തു. ചെറുപ്പം തൊട്ടേ മനസ്സിൽ ഉണ്ണിയാർച്ചയെ കൊണ്ട് നടന്ന ചന്തു. ചന്തു സ്നേഹിച്ചത് ഒരേ സമയം ആർച്ചയുടെ മനസ്സിനെയും ശരീരത്തിനെയുമാണ്. ചന്ദനലേപ സുഗന്ധം എന്ന ഗാനത്തിലെ ഒരേ ഒരു ക്ലോസപ്പ് ഷോട്ട് കൊണ്ട്, ഒരൊറ്റ ഭാവം കൊണ്ട് മമ്മൂക്ക കാണിച്ചു തന്നു ചന്തുവിന്റെ ആർച്ചയോടുള്ള അടങ്ങാത്ത അഭിനിവേശം, ആ പ്രണയം.
മഴയെത്തും മുൻപേ (1995)
കമലിന്റെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്ന്. രോഗ ബാധിതയായ തന്റെ ഭാര്യയോടുള്ള സ്നേഹവും, അവളെ ചേർത്ത് നിർത്തുന്ന ആ പ്രണയവും വ്യക്തമാക്കാൻ നന്ദകുമാർ എന്ന മമ്മൂക്ക അവതരിപ്പിച്ച കഥാപാത്രത്തിന് ഒരു മുഴുനീള സിനിമ വേണ്ടി വന്നില്ല. എന്തിന് വേറൊരു സൂര്യോദയം എന്ന ഗാനത്തിലെ ചില സീനുകളും ചില ഷോട്ടുകളും തന്നെ ധാരാളം. മലയാളികൾ എക്കാലത്തും ഫീൽ തരുന്ന പ്രണയ സിനിമയിലെയും, ഗാനത്തിലെയും നായകൻ പ്രണയിക്കാൻ അറിയാത്ത മമ്മൂട്ടിയാണ് കേട്ടോ !!
കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ (2000)
ഈ തമിഴ് സിനിമ ഇറങ്ങിയതിനു ശേഷം ഒരു പ്രശസ്ത തമിഴ് എഴുത്തുകാരൻ ഇങ്ങനെ പറയുക ഉണ്ടായി.. “കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന സിനിമയിലെ മമ്മൂക്കയുടെ അഭിനയം കണ്ടാൽ ആർക്കായാലും ആ മടിയിൽ ഒന്ന് തല ചായ്ച്ചു കിടക്കാൻ തോന്നും” അതെ, അത്രമേൽ ആർദ്രമായിരുന്നു ആയിരുന്നു ക്യാപ്റ്റൻ ബാലയുടെ പ്രണയം. മീനാക്ഷിയെ അദ്ദേഹം അത്ര മേൽ സ്നേഹിച്ചു. അവൾക്ക് താൻ യോഗ്യൻ അല്ലെന്ന് വിശ്വസിച്ച ബാലാ അവൾക്ക് തന്നോടുള്ള സ്നേഹം തുറന്ന് വ്യക്തമാക്കിയപ്പോൾ ഉള്ള ഒരു ഭാവ വ്യത്യാസമുണ്ട്. പ്രണയിക്കാൻ അറിയാത്ത മമ്മൂക്ക ആ രംഗം അനശ്വരമാക്കുകയും ചെയ്തു.
കൈയൊപ്പ് (2007)
അത് വരെയുള്ള രഞ്ജിത് സിനിമകളിൽ നിന്നും വ്യത്യസ്തത പുലർത്തിയ ചിത്രം. മമ്മൂക്കാ അങ്ങോട്ട് ചോദിച്ചു വാങ്ങിയ കഥാപാത്രം – ബാലചന്ദ്രൻ. ഫോൺ സംഭാഷണത്തിലൂടെ തന്റെ പത്മയെ അറിയുന്ന വ്യക്തി. ആ സംഭാഷങ്ങളിലൂടെ പത്മയുടെ ഉള്ളറിഞ്ഞ ബാലചന്ദ്രൻ. ആ കഥാപാത്രത്തെയും അതിന്റെ പൂർണ്ണതയിൽ അവതരിപ്പിച്ചത് പ്രണയം അറിയാത്ത മമ്മൂട്ടി തന്നെ.
പാലേരിമണിക്യം (2009)
അഹമ്മദ് ഹാജി – ക്രൂരതയിൽ ഭാസ്കര പട്ടേലരുടെ കൂടെ നിർത്താൻ പറ്റിയ കഥാപാത്രം. എന്നാൽ അഹമ്മദ് ഹാജിയും ഒരു പ്രണയിതാവാണ്. പെണ്ണിന്റെ ശരീരത്തെ അടങ്ങാത്ത അഭിനിവേശമായി കണ്ട അഹമ്മദ് ഹാജി. കാമ ഭാവം ഒറ്റ നോട്ടത്തിലൂടെയും തന്റെതായ രീതിയിലൂടെയും മറ്റാരേക്കാളും കൺവിൻസിംഗ് ആയി അവതരിപ്പിച്ച മമ്മൂക്കാ കഥാപാത്രം.
ഇനിയും ഒരുപാട് ഉണ്ട് ലിസ്റ്റിൽ ചേർക്കാൻ ഒരുപാട് കഥാപാത്രങ്ങൾ. നിറകൂട്ട്, അമരം, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, അങ്ങനെ എത്ര എത്ര !! എന്നാലും മമ്മൂക്കക്ക് പ്രണയിക്കാൻ അറിയില്ല. കാരണം അദ്ദേഹം ഇത് വരെ കാമുകിയെ നോക്കി Still I Love You എന്ന് പറഞ്ഞിട്ടില്ല !!
(ഫേസ്ബുക്കിൽ വൈറലാകുന്ന പോസ്റ്റിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് എഴുതിയത്)
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...