Malayalam Articles
കാലത്തിനു മുന്നേ സഞ്ചരിച്ച കുഞ്ഞാലി മരയ്ക്കാർ !! 1608ൽ കണ്ടു പിടിച്ച ടെലിസ്‌കോപ്പ് എങ്ങനെ മോഹൻലാലിൻറെ മരക്കാർ 1600നു മുൻപ് ഉപയോഗിച്ചു ?! ആ കുറിപ്പ് വൈറലാകുന്നു….

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമക്കായി ആരാധകരെല്ലാം കാത്തിരിക്കുകയാണ്. സിനിമയുടെ ഫസ്റ്റ് ലുക്കും കഴിഞ്ഞ ദിവസം പുറത്തു വരികയുണ്ടായി. എന്നാൽ അതിലെ ഒരു തെറ്റ് ചൂണ്ടിക്ക കാണിച്ചു കൊണ്ടുള്ള ഒരു കുറിപ്പ് ഇപ്പോൾ ഫേസ്‌ബുക്കിൽ വൈറലാകുകയാണ്.
ആ കുറിപ്പ് വായിക്കാം….
കുഞ്ഞാലി മരക്കാർ ടെലസ്‌ക്കോപ്പിലൂടെ നോക്കുന്ന ചിത്രം സിനിമയുടെ ഫസ്റ്റ് ലുക്കായി വന്നത് നിങ്ങൾ കണ്ടല്ലോ..ല്ലേ ?! അപ്പോൾ മുതൽ ഉള്ള ഒരു സംശയമാണ്. 1608ലാണ് നെതർലണ്ടിലെ ഒരു കണ്ണട വിദഗ്ദ്ധൻ ‘ ഹാൻസ് ലിപ്പേർഷെയ് ‘ ടെലസ്‌ക്കോപ്പ് കണ്ടുപിടിച്ചത്. എന്നാൽ അതിന്റെ കണ്ടുപിടുത്തത്തിന്റെ അവകാശം അദ്ദേഹത്തിന് കിട്ടിയില്ല. പകരം ആ ടെലസ്‌ക്കോപ്പ് സൈൻ മോഡിഫൈ ചെയ്ത ഗലീലിയോയ്ക് കിട്ടി അതിന്റെ പദവി. എന്തായാലും അതെല്ലാം 17 ആം നൂറ്റാണ്ടിൽ ആണ് നടന്നത്.
പക്ഷെ കുഞ്ഞാലിമരയ്ക്കാർ ജീവിച്ചിരുന്നത് 15 ആം നൂറ്റാണ്ടിലും,16 ആം നൂറ്റാണ്ടിലും ആണ്. ശരിക്കു പറഞ്ഞാൽ കുഞ്ഞാലി മരയ്ക്കാർ മാർ കുറെ പേർ ഉണ്ടായിരുന്നു. അതിൽ പ്രമുഖർ.
മുഹമ്മദ് കുഞ്ഞാലി മരയ്ക്കാർ (കുട്ടി ആലി) – 1ആം മരക്കാർ
കുഞ്ഞാലി മരക്കാർ – 2ആം മരക്കാർ
പട്ടു കുഞ്ഞാലി (പടമരക്കാർ) – 3ആം മരക്കാർ
മുഹമ്മദാലി കുഞ്ഞാലി – 4ആം മരക്കാർ
അതിൽ മുഹമ്മദാലി കുഞ്ഞാലി മരക്കാർ ആയിരുന്നു ഹീറോ. നാലാമന്റെ കഥയാണ് മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ പറയുന്നതെന്ന് അണിയറപ്രവർത്തകർ മുൻപ് സൂചിപ്പിക്കുകയും ചെയ്തിരുന്നു. അത് പോട്ടെ, നമുക്ക് കാര്യത്തിലേക്കു വരാം. ഇവരെല്ലാം ജീവിച്ചിരുന്നത് 17 ആം നൂറ്റാണ്ടിനു മുൻപ് ആണ്. പക്ഷെ നമ്മുടെ ഭാരതത്തിൽ..ഛേ .. കേരളത്തിൽ ടെലസ്‌ക്കോപ്പ് ഹാൻസ് ലിപ്പേർഷെയ്‌ക്കും, ഗലീലിയോക്കും മുന്നേ ഉപയോഗിച്ചിരുന്ന ആളുകൾ ഉണ്ടെന്നുള്ളത് നമുക്ക് അഭിമാനം അല്ലെ 🙂
Viral Facebook post about Marakkar and Telescope