
Articles
മഞ്ജുളൻ എവിടെ ?! മലയാളത്തിൽ ഒരു കാലത്ത് വൈറലായ ഗാനത്തിലെ ആ നടനെ തേടി !!
മഞ്ജുളൻ എവിടെ ?! മലയാളത്തിൽ ഒരു കാലത്ത് വൈറലായ ഗാനത്തിലെ ആ നടനെ തേടി !!

മഞ്ജുളൻ എവിടെ ?! മലയാളത്തിൽ ഒരു കാലത്ത് വൈറലായ ഗാനത്തിലെ ആ നടനെ തേടി !!
മഞ്ജുളൻ, ഈ പേര് പറഞ്ഞാൽ ചിലപ്പോ പുതു തലമുറക്ക് മനസ്സിലാക്കാനുള്ള സാധ്യത കുറവാണ്. 2005ൽ പുറത്തിറങ്ങിയ മലയാള സിനിമ ഡിസംബറിലെ ‘ദുമ ദുമ’ എന്ന പാട്ട് കേട്ടവർക്ക്, അതിലെ വ്യത്യസ്തമായ
ഡാൻസ് സ്റ്റെപ്പുകൾ ആസ്വദിച്ചവർക്ക് ആ മുഖം മറക്കാൻ സാധിക്കില്ല എന്നുറപ്പാണ്. നാടകരംഗത്ത് സജീവമായ, അധികം സിനിമകളിൽ മുഖം കാണിക്കാത്ത മഞ്ജുളൻ ഇപ്പൊ എവിടെയാണ് ?! നമുക്ക് നോക്കാം…
അപരിചിതൻ, ഭാഗ്യദേവത, പ്രജാപതി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മഞ്ജുളൻ ഡിസംബർ എന്ന മലയാളം ചിത്രത്തിലും വധക്രമം എന്ന ഹിന്ദി ചിത്രത്തിലും നായകനായിട്ടുണ്ട്. എന്നാലും മലയാള പ്രേക്ഷകർരുടെ മനസ്സിൽ മഞ്ജുളൻ മായാതെ നിൽക്കുന്നത് ഡിസംബറിലെ ആ ഗാനത്തിലൂടെയാണ്. ഷംന കാസിമിനൊപ്പം തകർത്തു ഡാൻസ് ചെയ്ത ആ പാട്ട് അന്ന് വലിയ ഹിറ്റായിരുന്നു.
തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് തിയ്യേറ്റർ ആർട്സിൽ ഫസ്റ്റ് റാങ്കോടെ ബിരുദവും, കാലടി സംസ്കൃത സർവകലാശാലയിൽ നിന്ന് ക്ലാസ്സിക്കൽ ഇന്ത്യൻ തിയ്യേറ്ററിൽ ബിരുദാനന്ത ബിരുദവും നേടിയിട്ടുള്ള മഞ്ജുളൻ സിനിമ നടൻ എന്നതിലുപരി മികച്ച ഒരു നാടക നടനും സംവിധായകനുമാണ്. നാടകാഭിനയ പരിശീലകൻ എന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
ഒരുപാട് അവാർഡുകളും കരസ്ഥമാക്കിയിട്ടുള്ള മഞ്ജുളൻ ഇപ്പോഴും നാടക രംഗത്ത് സജീവവുമാണ്.
Where is Manjulan
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹന്‍ലാല്‍, ആരാധകരുടെ സ്വന്തം ലാലേട്ടന്. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു കെപിഎസി ലളിത. താരം വിട പറഞ്ഞിട്ട് രണ്ട് വര്‍ഷം കഴിയുകയാണ്. വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേയ്ക്ക് അഭിനയ പാടവം...
മലയാള സിനിമയെ സംബന്ധിച്ച് അത്ര നല്ല വര്‍ഷമായിരുന്നില്ല 2023. റിലീസായ ചിത്രങ്ങളില്‍ ഏറിയപങ്കും ബോക്സ് ഓഫീസില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് 2023 ല്‍...