
Malayalam Breaking News
കൂട്ടുകാരനൊപ്പം ജീവിക്കാൻ ഭാര്യയെ കൊന്നു !! സ്വവർഗ്ഗാനുരാഗിയായ ഭർത്താവ് അറസ്റ്റിൽ…
കൂട്ടുകാരനൊപ്പം ജീവിക്കാൻ ഭാര്യയെ കൊന്നു !! സ്വവർഗ്ഗാനുരാഗിയായ ഭർത്താവ് അറസ്റ്റിൽ…
Published on

കൂട്ടുകാരനൊപ്പം ജീവിക്കാൻ ഭാര്യയെ കൊന്നു !! സ്വവർഗ്ഗാനുരാഗിയായ ഭർത്താവ് അറസ്റ്റിൽ…
ലണ്ടനില്‍ ഇന്ത്യന്‍ വംശജ ദുരൂഹമായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വവര്‍ഗാനുരാഗിയായ ഭര്‍ത്താവിന് ശിക്ഷ വിധിച്ച് കോടതി. കൂട്ടുകാരനൊപ്പം ജീവിക്കാനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ജസീക്ക പട്ടേല്‍ എന്ന മുപ്പത്തിനാലുകാരിയെയാണ് ഭര്‍ത്താവ് മിതേഷ് പട്ടേല്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
സ്വവര്‍ഗാനുരാഗിയായ മിതേഷിന് പുതിയജീവിതം തുടങ്ങുന്നതിന് വേണ്ടിയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് കോടതി കണ്ടെത്തി. ഇന്‍സുലിന്‍ കുത്തിവെച്ചതിന് ശേഷം പ്ലാസ്റ്റിക് ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് മിതേഷ് കൊലപാതകം നടത്തിയത്. ഈ വര്‍ഷം മെയില്‍ ലണ്ടനിലെ വീട്ടില്‍ വച്ചാണ് ജസീക്കയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡേറ്റിംഗ് ആപ്പിലൂടെ ലഭിച്ച ഗേ സുഹൃത്ത് ഡോ. അമിത് പട്ടേലുമായി മിതേഷ് പുതിയ ജീവിതം ആഗ്രഹിച്ചിരുന്നു. ഇതിനായാണ് ഭാര്യയെ ഒഴിവാക്കിയതെന്ന് കോടതി കണ്ടെത്തി. ഭാര്യയുടെ മരണശേഷം ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുകയുമായി ഓസ്ട്രേലിയയിലേക്ക് കടക്കാനായിരുന്നു മിതേഷിന്റെ പ്ലാന്‍. ഭാര്യയെ ഒഴിവാക്കാനായി മിതേഷ് പല മാര്‍ഗങ്ങളും ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നടായി അന്വേഷണ സംഘം കണ്ടെത്തി.
ലണ്ടനിലെ മാഞ്ചസ്റ്ററില്‍ ഫാര്‍മസിസ്റ്റുകളായ ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. എന്നാല്‍ സ്വവര്‍ഗാനുരാഗിയായ മിതേഷ് മറ്റു ബന്ധങ്ങള്‍ പിന്നീട് സ്ഥാപിക്കുകയായിരുന്നു. ആദ്യം ജസീക്കയുടെ കൊലപാതക ഉത്തരവാദിത്വം മിതേഷ് നിരസിക്കുകയായിരുന്നു. എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ മിതേഷ് അറസ്റ്റിലാവുകയായിരുന്നു. മിതേഷിനുള്ള ശിക്ഷ അടുത്ത ദിവസം കോടതി പ്രഖ്യാപിക്കും.
Pharmacist jailed for murdering wife to start new life with boyfriend
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...