Connect with us

മലയാളത്തിലെ പിന്നണി ഗായകരെയെല്ലാം മലർത്തിയടിച്ച് മോഹൻലാൽ !! ഏനൊരുവൻ മുടിയഴിച്ചിങ്ങാടണ് സൂപ്പർ ഹിറ്റ്…

Malayalam Breaking News

ഇന്ന് കേരളത്തിലെ ഒട്ടുമിക്ക ആളുകളുടെയും വാട്ട്സ്ആപ്പ്, ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം സ്റ്റാറ്റസുകളെല്ലാം ഒരു പാട്ടിനാൽ നിറഞ്ഞിരിക്കുകയാണ്. ഏതാണാ പാട്ട് എന്ന് ഇതിനകം തന്നെ നിങ്ങൾക്ക് മനസ്സിലായിക്കാണും. എം.ജയചന്ദ്രൻ സംഗീതം നൽകി മോഹൻലാൽ ആലപിച്ച ഒടിയനിലെ “ഏനൊരുവൻ മുടിയഴിച്ചിങ്ങാടണ്” എന്ന പാട്ട് തന്നെ.

എത്ര മനോഹരമായാണ് മോഹൻലാൽ ആ ഗാനം ആലപിച്ചിരിക്കുന്നതെന്നാണ് കേൾക്കുന്നവരെല്ലാം പറയുന്നത്. മനോഹര സംഗീതത്തിന് അനുയോജ്യമായ ശബ്ദം കൂടി ലഭിച്ചപ്പോൾ പാട്ട് ഹിറ്റായി. ഏറെ കാത്തിരിക്കുന്ന ഒടിയനിൽ ലാലേട്ടന്റെ ശബ്ദത്തിൽ ഒരു ഗാനം കൂടി ഉണ്ടെന്നറിഞ്ഞതോടെ മോഹൻലാൽ ആരാധകർക്കൊപ്പം സിനിമ പ്രേമികളും ഏറെ സന്തോഷത്തിലാണ്.

സിനിമയിൽ മോഹൻലാലിന്റെ ഇൻട്രൊഡക്ഷൻ ഈ ഗാനം ആയിരിക്കും എന്നാണ് കിട്ടുന്ന റിപ്പോർട്ടുകൾ. എന്തായാലും പാട്ട് ഹിറ്റായി കഴിഞ്ഞു. ഇനി സിനിമ ഹിറ്റാകുമോ ഇല്ലയോ എന്ന് കണ്ടറിയാം. ഡിസംബർ പതിനാലിനാണ് ചിത്രം തിയ്യേറ്ററുകളിൽ എത്തുന്നത്. 3 ഭാഷകളിലായി 3500ലധികം സ്‌ക്രീനുകളിൽ ഒടിയൻ പ്രദർശനത്തിന് എത്തുമെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ അറിയിച്ചിരുന്നു. മമ്മൂട്ടി ആരാധകർക്കും ആഘോഷിക്കാനുള്ള വക ചിത്രത്തിലുണ്ട്. ഒടിയന്റെ ഇൻട്രൊഡക്ഷൻ നൽകുന്നത് മമ്മൂട്ടിയാണ്.

Mohanlal’s new song in Odiyan

More in Malayalam Breaking News

Trending

Recent

To Top