പല സെറ്റുകളിൽ നിന്നും ഇറങ്ങി പോകേണ്ടി വന്നിട്ടുണ്ട് … എന്നിട്ടും എന്തുകൊണ്ട് #Metoo Campaignനിൽ ഇല്ല ..നിത്യ മേനോൻ വെളിപ്പെടുത്തുന്നു
മലയാള സിനിമയിലെ ബോൾഡ് അഭിനേതാക്കളിൽ ഒരാളാണ് നിത്യ മേനോൻ. എന്നാൽ സ്വതന്ത്രയായി നിൽക്കാനാണ് തനിക്കിഷ്ടമെന്നും സംഘടിതമായ പോരാട്ടങ്ങളുടെ ഭാഗമാകാൻ ഇല്ലെന്നും നിത്യ പറയുന്നു. ഡബ്ള്യു സി സി യുടെ ഭാഗമാകുന്നതിനെ പറയാന് നിത്യ സംസാരിച്ചത് .
മലയാള സിനിമയില്‍ നിന്നും ഒരു നടി ആക്രമിക്കപ്പെടുകയും സഹപ്രവര്‍ത്തകരായ കൂട്ടുകാരികള്‍ ഒരു കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തപ്പോള്‍ അതിന്റെ ഭാഗമാവണമെന്ന് നിത്യയ്ക്ക് ഒരിക്കലും തോന്നിയിട്ടില്ലേ എന്ന ചോദ്യത്തിനു ഉത്തരമേകുകയായിരുന്നു നിത്യ മേനോന്‍. ആളുകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം പൂര്‍ണ്ണമായും ഞാന്‍ മനസ്സിലാക്കുന്നു. അതിനെ എന്നാലാവും വിധം ഞാന്‍ പ്രതിരോധിക്കാറുണ്ട്. ഞാന്‍ പ്രത്യക്ഷത്തില്‍ ഇടുപെടുന്നില്ല എന്നതിന് ഞാന്‍ അതിനെ പ്രതിരോധിക്കുന്നില്ലെന്നോ അല്ലെങ്കില്‍ അത്തരം പ്രതിരോധങ്ങള്‍ക്ക് ഞാനെതിരാണ് എന്നോ അര്‍ത്ഥമില്ല. ഞാനും ചെയ്യാറുണ്ട്, പക്ഷേ എന്റെ രീതി വേറെയാണ്.
എന്റെ ജോലി തന്നെയാണ് പ്രതിരോധത്തിനുള്ള മാര്‍ഗ്ഗമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ജോലി ചെയ്യുന്ന രീതി, ചെയ്യുന്ന കാര്യങ്ങള്‍, ആളുകളെ സമീപിക്കുന്ന രീതി അതിലൂടെയൊക്കെ കൂടെ ജോലി ചെയ്യുന്നവര്‍ക്കും എന്റെ സിനിമകള്‍ കാണുന്നവര്‍ക്കും ഒരു ശക്തമായ സന്ദേശം നല്‍കാന്‍ സാധിക്കും.
മറ്റെല്ലാവരെയും പോലെ എനിക്കും എന്റേതായ കാഴ്ചപ്പാടുകളുണ്ട്. പക്ഷേ അത് എന്റേതായ രീതിയില്‍ ചെയ്യാനാണ് ഞാനാഗ്രഹിക്കുന്നത്. മറ്റുള്ളവര്‍ തെറ്റു ചെയ്യുന്നു എന്നോ എനിക്കതിന്റെ ഭാഗമാവേണ്ടയെന്നോ ഞാന്‍ കരുതുന്നില്ല, ഞാനതിന്റെ ഭാഗം തന്നെയാണ്. ഇത്തരം കാര്യങ്ങളെ നേരിടാന്‍ എനിക്ക് എന്റേതായൊരു രീതിയുണ്ടെന്നു മാത്രം, നിത്യ കൂട്ടിച്ചേര്‍ക്കുന്നു.
ആരെങ്കിലും മോശമായി പെരുമാറിയാലോ ലൈംഗിക ചുവയോടെ സംസാരിച്ചാലോ സെറ്റില്‍ നിന്നും ഇറങ്ങിപ്പോവുമോ എന്നു ചോദിച്ചപ്പോള്‍ തീര്‍ച്ചയായും, ഞാന്‍ പോയിട്ടുമുണ്ടെന്ന് ചിത്രത്തിന്റെ പേരു വെളിപ്പെടുത്താതെ നിത്യ പറഞ്ഞു. ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഞാനത് നിശബ്ദയായാണ് ചെയ്തത്. ഇത്തരത്തിലൊരു അനുഭവം കൊണ്ട് ഒരു ചിത്രത്തിനോട് ഞാന്‍ നോ പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...