Malayalam Breaking News
” നമുക്ക് ഒരു ഡബിള്‍ ഡേറ്റിങ് നടത്താം. നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ കൊണ്ടുവരൂ. ഞാന്‍ എന്റെ കാമുകനെയും കൊണ്ടുവരാം” – നടി നീഹാരികയുടെ വെളിപ്പെടുത്തൽ
” നമുക്ക് ഒരു ഡബിള്‍ ഡേറ്റിങ് നടത്താം. നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ കൊണ്ടുവരൂ. ഞാന്‍ എന്റെ കാമുകനെയും കൊണ്ടുവരാം” – നടി നീഹാരികയുടെ വെളിപ്പെടുത്തൽ
By
” നമുക്ക് ഒരു ഡബിള്‍ ഡേറ്റിങ് നടത്താം. നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ കൊണ്ടുവരൂ. ഞാന്‍ എന്റെ കാമുകനെയും കൊണ്ടുവരാം” – നടി നീഹാരികയുടെ വെളിപ്പെടുത്തൽ
ബോളിവുഡിൽ മി ടൂ വെളിപ്പെടുത്തലും പരസ്പരമുള്ള വെല്ലുവിളികളും സജീവമായിരിക്കുകയാണ്. ബോളിവുഡ് നടൻ നവാസുദ്ധീൻ സിദ്ദിഖി അയാളുടെ ജീവ ചരിത്രത്തിൽ തന്നെ മോശമായി ചിത്രീകരിച്ചു എന്ന ആരോപണവുമായാണ് മുൻ മിസ് ഇന്ത്യയും നടിയുമായ നിഹാരിക രംഗത്തെത്തിയിരിക്കുന്നത് .തന്നെ ഒട്ടേറെ തവണ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പ്രണയത്തിലായിരുന്ന സമയത്ത് ബലപ്രയോഗം നടത്തി കീഴ്പെടുത്തിയെന്നും നിഹാരിക ആരോപിക്കുന്നു.
നിഹാരികയുമായുള്ള ബന്ധത്തെക്കുറിച്ച് സിദ്ദിഖി നേരത്തെ ആന്‍ ഓര്‍ഡിനറി ലൈഫ്; എ മെമോയര്‍ എന്ന തന്റെ ആത്മകഥയില്‍ തുറന്നുപറഞ്ഞിരുന്നു. ഒരു ദിവസം നിഹാരികയുടെ ഫ്ലാറ്റിൽ ഇരുവരും ഒന്നിച്ചതിന്റെ കഥ സിദ്ദിഖി വിശദീകരിച്ചിരുന്നു. എന്നാല്‍, അത് തന്റെ ഇഷ്ടപ്രകാരമുള്ള ബന്ധമായിരുന്നില്ലെന്നും സിദ്ദിഖി ബലപ്രയോഗം നടത്തുകയും പിന്നീട് തന്നെ വഞ്ചിക്കുകയാണെന്ന് തിരിച്ചറിഞ്ഞതോടെ താന്‍ ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്നുമാണ് നിഹാരിക ഇപ്പോള്‍ പറയുന്നത്.
” നിറവും ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനക്കുറവുമെല്ലാം എങ്ങനെ തന്റെ ജീവിതത്തില്‍ തിരിച്ചടിയായെന്ന കാര്യങ്ങളെല്ലാം അയാള്‍ എന്നോട് പറഞ്ഞു. ഈ അരക്ഷിതാവസ്ഥയില്‍ അയാള്‍ക്ക് തുണയാവാനാണ് ഞാന്‍ ശ്രമിച്ചത്. എന്റെ സഹോദരിക്കും കൂട്ടുകാര്‍ക്കുമെല്ലാം ഞാന്‍ അയാളെ പരിചയപ്പെടുത്തുകയും ചെയ്തു. എന്നാല്‍, എന്നെ ഒറ്റയ്ക്ക് കിട്ടാനായിരുന്നു അയാള്‍ക്ക് ഇഷ്ടം.
എന്നാല്‍, മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഞാന്‍ അയാളുടെ കള്ളത്തരങ്ങള്‍ ഒന്നൊന്നായി കണ്ടുപിടിച്ചു. ഒരുപാട് സ്ത്രീകളുമായി അയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. അതില്‍ ഒരാള്‍ ഒരിക്കല്‍ എന്നെ ഫോണില്‍ വിളിച്ച് ശകാരിക്കുക വരെ ചെയ്തിരുന്നു. അയാള്‍ക്ക് ഹാല്‍ദാനിയില്‍ ഒരു ഭാര്യയുണ്ടെന്നും സ്ത്രീധനത്തിന്റെ പേരില്‍ അവര്‍ പിരിയുകയായിരുന്നുവെന്നും ഞാൻ അറിഞ്ഞു. ഈ പ്രശ്‌നങ്ങളെല്ലാം അവസാനിപ്പിക്കാനും സത്യസന്ധനാവാനും ഞാന്‍ അയാളോട് ആവശ്യപ്പെട്ടു. മേലില്‍ എന്നെ കാണാന്‍ വരരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തു.
2013ല്‍ ബുദ്ധദേബ് ദാസ് ഗുപ്തയുടെ സിനിമയില്‍ അയാള്‍ എനിക്കൊരു റോള്‍ വാഗ്ദാനം ചെയ്തു. ഓഫര്‍ സ്വീകരിച്ച ഞാന്‍ അവിടെയെത്തുകയും ചെയ്തു. എന്നാല്‍ അയാള്‍ വീണ്ടും ലൈംഗികബന്ധത്തിന് ശ്രമിച്ചു. അയാള്‍ക്കൊപ്പം നില്‍ക്കണമെന്ന് പറഞ്ഞു. എന്നാല്‍, എനിക്കൊരു സുഹൃത്ത് മാത്രമായിരിക്കാനാണ് താത്പര്യം എന്നു ഞാന്‍ പറഞ്ഞു. ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചുവന്നശേഷം ഞാന്‍ അയാളുടെ കോളുകള്‍ എടുത്തില്ല. പിന്നെ എന്നും അകല്‍ച പാലിക്കുകയും ചെയ്തു. പിന്നീട് മിസ് ലവ്‌ലിയുടെ പ്രചരണാര്‍ഥം നടത്തിയ ഒരു പരിപാടിക്കു ശേഷവും അയാള്‍ എന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അത് ഗൗനിക്കാതെ നടന്നകലുകയായിരുന്നു.
ടി സീരീസ് മേധാവി ഭൂഷന്‍ കുമാറിനെതിരേയും ഗുരുതരമായ ആരോപണങ്ങളാണ് നിഹാരിക നടത്തിയിരിക്കുന്നത്. ഒരു സിനിമയ്ക്ക് കരാര്‍ ആയശേഷം ഒരിക്കല്‍ എന്നെ ഓഫീസിലേയ്ക്ക് വിളിപ്പിച്ച് ഒരു കവര്‍ ഏല്‍പിച്ചു. തുറന്നു നോക്കിയപ്പോള്‍ അതില്‍ അഞ്ഞൂറ് രൂപയുടെ രണ്ട് നോട്ടുകള്‍ മാത്രം. പിന്നീട് രാത്രി എനിക്ക് അയാളടെ ഒരു സന്ദേശവും ലഭിച്ചു. എനിക്ക് നിന്നെ കൂടുതല്‍ അറിയണമെന്നുണ്ട്. നമുക്ക് ഒരിക്കല്‍ ഒന്ന് കൂടാം. അതായിരുന്നു സന്ദേശം. ഞാന്‍ ഉടനെ മറുപടി നല്‍കി-തീര്‍ച്ചയായും നമുക്ക് ഒരു ഡബിള്‍ ഡേറ്റിങ് നടത്താം. നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ കൊണ്ടുവരൂ. ഞാന്‍ എന്റെ കാമുകനെയും കൊണ്ടുവരാം. അയാള്‍ പിന്നീട് എനിക്ക് എഴുതിയതേയില്ല-നിഹാരിക കുറിച്ചു.
model neeharika about navasudheen siddiqi