
Malayalam Breaking News
“കാരവാനിൽ സൂപ്പർസ്റ്റാറായ അദ്ദേഹം എനിക്കായി കാത്തു നിന്നത് ഒരു മണിക്കൂറാണ് ” – കലാഭവൻ ഷാജോൺ
“കാരവാനിൽ സൂപ്പർസ്റ്റാറായ അദ്ദേഹം എനിക്കായി കാത്തു നിന്നത് ഒരു മണിക്കൂറാണ് ” – കലാഭവൻ ഷാജോൺ
Published on

By
“കാരവാനിൽ സൂപ്പർസ്റ്റാറായ അദ്ദേഹം എനിക്കായി കാത്തു നിന്നത് ഒരു മണിക്കൂറാണ് ” – കലാഭവൻ ഷാജോൺ
മലയാള സിനിമയിലെ ചെറിയ ചെറിയ വേഷങ്ങളിലൂടെ സ്വഭാവ നടനായും വില്ലനായും ഉയർന്നു വന്ന നടനാണ് കലാഭവൻ ഷാജോൺ. ദൃശ്യത്തിലെ പോലീസ് വേഷം ഷാജോണിന് പ്രശസ്തി നേടി കൊടുത്തു . ഇപ്പോൾ തമിഴിൽ രജനികാന്തിനും അക്ഷയ് കുമാറിനുമൊപ്പം 2.0 യിൽ അഭിനയിച്ചിരിക്കുകയാണ് ഷാജോൺ. ആ അഭിനയ മുഹൂർത്തങ്ങളെ പറ്റി പറയുകയാണ് ഷാജോൺ.
“ഇത്ര വലിയൊരു സിനിമയുടെ ഭാഗമാകാൻ സാധിച്ചതു തന്നെ ഭാഗ്യമായി കരുതുന്നു. എന്റെ േവഷത്തെക്കുറിച്ചു കൂടുതൽ വെളിപ്പെടുത്താന് കഴിയില്ല. രജനി സാറിനൊപ്പം അഭിനയിക്കുന്നില്ലെങ്കിലും അക്ഷയ് കുമാർ സാറിനൊപ്പം സ്ക്രീൻ സ്പേസ് പങ്കിടാൻ കഴിഞ്ഞു.
രജനീകാന്തിനൊപ്പം കോമ്പിനേഷൻ സീനുകളൊന്നുമില്ലെങ്കിലും ഒരു ദിവസം സെറ്റിലെത്തിയ രജനിസാറിന് എന്നെ പരിചയപ്പെടുത്തിക്കൊടുത്തത് ശങ്കർസാറാണ്. അദ്ദേഹം അമേരിക്കയിൽനിന്നു തിരിച്ചെത്തിയ സമയമായിരുന്നു. ഞങ്ങൾ 10 മിനിറ്റോളം സംസാരിച്ചു. രജനിസാറിനെ നേരിട്ടു കണ്ടപ്പോൾ ഞാൻ ഒരുനിമിഷം തരിച്ചുനിന്നുപോയി. എന്നോട് ഒരുപാട് കാര്യങ്ങൾ അദ്ദേഹം സംസാരിച്ചു. എന്നാൽ അദ്ദേഹത്തെ നേരിട്ട കണ്ട ആകാംക്ഷയിൽ നിന്നതുകൊണ്ട് സാർ എന്താണ് പറഞ്ഞതെന്ന് ഓർത്തെടുക്കാൻ പോലും കഴിയുന്നില്ല. അദ്ദേഹം എന്റെ തോളത്തുതട്ടിയാണ് സംസാരിച്ചത്.
ചെറുപ്പം മുതൽ കടുത്ത അക്ഷയ് കുമാറിന്റെ ആരാധകനാണ് ഞാൻ. അദ്ദേഹം വളരെ വിനീതനായ വ്യക്തിയാണ്. ഞങ്ങൾക്ക് കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നെങ്കിലും ഷൂട്ടിങ്ങിനിടെ അധികം സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. മേക്കപ്പ് വളരെ ഹെവിയായതുകൊണ്ട് അദ്ദേഹത്തിന് ആ മേക്കപ്പിൽ അധികം സംസാരിക്കാൻ കഴിയില്ലായിരുന്നു. ശങ്കർ സാർ എന്നെ പരിചയപ്പെടുത്തി കൊടുത്തപ്പോൾ ‘ഹലോ’ മാത്രം പറഞ്ഞു.
ഷൂട്ടിന്റെ അവസാനദിവസം അദ്ദേഹത്തിനൊപ്പം ഒരു സെൽഫി എടുക്കണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. അസോസിയേറ്റ്സിൽ ഒരാളോട് ഞാനെന്റെ ആഗ്രഹം പറയുകയും ചെയ്തു. എന്നാൽ അവസാന ദിവസം, അദ്ദേഹത്തിന്റെ ഷൂട്ട് എനിക്ക് മുൻപേ കഴിഞ്ഞു. എന്റെ ക്ലോസപ്പ് ഷോട്ടുകൾ ആണെങ്കിൽ അപ്പോഴും ബാക്കിയുണ്ട്. ഷൂട്ടിനിടയിൽ പോയി സെൽഫി എടുക്കുന്നത് ശരിയല്ലാത്തതു കൊണ്ട് എന്റെ സെൽഫി മോഹം മറന്നു കളഞ്ഞേക്കാം എന്നു വിചാരിച്ചു. അദ്ദേഹത്തിന്റെ മേക്കപ്പ് ഹെവി ആയതുകൊണ്ട് പൂർണമായും നീക്കം ചെയ്യാൻ രണ്ടു മണിക്കൂറോളം എടുക്കുമായിരുന്നു.
മൂന്നു മണിക്കൂറോളം കഴിഞ്ഞു കാണും, അസോസിയേറ്റ്സ് വന്നു പറഞ്ഞു, അക്ഷയ് കുമാർ കാരവനിൽ താങ്കൾക്കായി വെയിറ്റ് ചെയ്യുന്നുണ്ടെന്ന്, അതും സെൽഫി എടുക്കാന്. ഞാനത് കേട്ട് ഞെട്ടിപ്പോയി. അദ്ദേഹത്തെപ്പോലെ ഒരു താരം ഒരു മണിക്കൂറോളം എന്റെ ആഗ്രഹം സാധിച്ചു തരാനായി നിൽക്കുക. എനിക്കു വിശ്വസിക്കാൻ പോലും പറ്റുമായിരുന്നില്ല. ഞങ്ങൾ അദ്ദേഹത്തിന്റെ കാരവാനിൽ ഇരുന്ന് സെൽഫി എടുത്തു. കുറേനേരം സംസാരിച്ചു.” – ഷാജോൺ പറയുന്നു.
kalabhavan shajon about akshay kumar
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...