ആർത്തവമുളള ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ പോകണമെന്ന് തോന്നുകയാണെങ്കിൽ പോവുക തന്നെ ചെയ്യും – വിവാദ നിലപാടുമായി പാർവതി
മലയാള സിനിമയിലെ അധികം സ്ത്രീകൾ ശബരിമല വിഷയത്തിൽ നിലപാട് അറിയിച്ചിരുന്നില്ല. നിലപാട് വ്യക്തമാക്കിയവർ കോടതി വിധിക്ക് എതിരുമായിരുന്നു . ഇപ്പോൾ തന്റെ നിലപാട് ശബരിമല വിഷയത്തിൽ അറിയിച്ചിരിക്കുകയാണ് പാർവതി .
ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയെ താൻ അനുകൂലിക്കുന്നുവെന്ന് പാർവതി പറയുന്നു . ആർത്തവം അശുദ്ധിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും, ആർത്തവ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ പോകണമെന്ന് തോന്നിയാൽ പോകുമെന്നും പാർവതി പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പാർവതിയുടെ പരാമർശം.
ആർത്തവത്തിന്റെ പേരിലുള്ള സ്ത്രീകൾക്കെതിരായ വിവേചനം അധികാലം തുടരാനാവില്ല. ആർത്തവമുളള സ്ത്രീ മാറ്റി നിർത്തപ്പെടണ്ടവളാണോ എന്ന ചിന്ത കാലങ്ങളായി തന്നെ അലോസരപ്പെടുത്തുന്ന ഒന്നാണ്. ആർത്തവം അശുദ്ധിയെന്ന് പ്രചരിപ്പിക്കുന്നവർ പുരുഷ മേധാവിത്വം അടിച്ചേൽപ്പിച്ച പ്രവണതകളിൽ കുടുങ്ങി കിടക്കുന്നവരാണ്. ഈ അഭിപ്രായത്തിന്റെ പേരിൽ ഞാൻ ക്രൂശിക്കപ്പെട്ടേക്കാം, എന്നിരുന്നാലും ആർത്തവമുളള ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ പോകണമെന്ന് തോന്നുകയാണെങ്കിൽ പോവുക തന്നെ ചെയ്യും’ -പാർവതി പറഞ്ഞു.
.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...