Malayalam Breaking News
” ഐ ലൗ യൂ എന്നല്ല ,നമുക്ക് വിവാഹം കഴിച്ചാലോ എന്നാണ് ഞാൻ ജെസ്സിയോട് ചോദിച്ചത് ” – വിജയ് സേതുപതി
” ഐ ലൗ യൂ എന്നല്ല ,നമുക്ക് വിവാഹം കഴിച്ചാലോ എന്നാണ് ഞാൻ ജെസ്സിയോട് ചോദിച്ചത് ” – വിജയ് സേതുപതി
By
” ഐ ലൗ യൂ എന്നല്ല ,നമുക്ക് വിവാഹം കഴിച്ചാലോ എന്നാണ് ഞാൻ ജെസ്സിയോട് ചോദിച്ചത് ” – വിജയ് സേതുപതി
കഠിന പ്രയത്നം കൊണ്ട് കഴിവ് തെളിയിച്ച നടനാണ് വിജയ് സേതുപതി. ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലെത്തിയ വിജയ് സേതുപതി , പ്രേക്ഷക പ്രിയങ്കരനായി മക്കൾ സെൽവനായി തമിഴ് സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. നായകനാകാനുള്ള സൗന്ദര്യം തനിക്കില്ലാത്തതിനാൽ സിനിമാജീവിതത്തെ പറ്റി ആശങ്ക ആയിരുന്നെന്നു വിജയ് സേതുപതി പറയുന്നു.
പണം സമ്പാദിക്കാനുള്ള വഴിയായാണ് സിനിമയില്‍ അവസരം തേടിയെത്തിയതെന്ന്് വിജയ് സേതുപതി പറയുന്നു.‘സിനിമയില്‍ അഭിനയിക്കുന്നതിനോട് ഭാര്യ ജെസിക്ക് താത്പര്യമില്ലായിരുന്നു. കുട്ടിക്കാലത്ത് വീട്ടില്‍ എല്ലാവരും ടിവിയില്‍ സിനിമ കാണുമ്പോള്‍ ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ പോകുമായിരുന്നു. ചെറിയ പ്രായത്തില്‍ത്തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഗള്‍ഫില്‍ ജോലി ചെയ്തിട്ട് അച്ഛന്റെ കടം കുറച്ചൊക്കെയേ വീട്ടിയിരുന്നുള്ളൂ’ സേതുപതി പറയുന്നു.
തന്റെ പ്രണയകാല സംഭവങ്ങളും സേതുപതി തുറന്നു പറഞ്ഞു. ‘എന്റെ സുഹൃത്ത് ചന്ദ്രുവിന് ജെസിയുടെ കമ്പനിയിലായിരുന്നു ജോലി. അവനാണ് ജെസിയെക്കുറിച്ച് പറഞ്ഞത്. മലയാളിയാണ്, കൊല്ലമാണ് നാട് എന്നൊക്കെയറിഞ്ഞത്. യാഹൂ ചാറ്റ് വഴി ഞാനാണ് പ്രപ്പോസ് ചെയ്തത്. ഐ ലവ് യൂ എന്നല്ല, ‘നമുക്ക് കല്യാണം കഴിച്ചാലോ’ എന്ന് നേരെയങ്ങ് ചോദിക്കുകയായിരുന്നു. ഒട്ടും ആലോചിക്കാതെ അവള്‍ ഓകെ പറഞ്ഞു. നിശ്ചയത്തിന്റെ അന്നാണ് നേരില്‍ക്കാണുന്നത്’ സേതുപതി പറഞ്ഞു.
vijay sethupathi about his marriage
