
Malayalam Breaking News
ആകെ ആഷിഖ് അബുവാണ് ‘കസബ’ വിവാദത്തിനു ശേഷം അവസരം തന്നത് – പാർവതി
ആകെ ആഷിഖ് അബുവാണ് ‘കസബ’ വിവാദത്തിനു ശേഷം അവസരം തന്നത് – പാർവതി
Published on

By
ആകെ ആഷിഖ് അബുവാണ് ‘കസബ’ വിവാദത്തിനു ശേഷം അവസരം തന്നത് – പാർവതി
നടി അക്രമിക്കപെട്ടപോലുള്ള പ്രതികരണവും താരാധിപത്യ സിനിമകളിലെ സ്ത്രീ വിരുദ്ധതയ്ക്കുമെതിരെ ശക്തമായി പ്രതികരിച്ച നടി പാർവതി തന്നെ സിനിമകളിൽ നിന്നും മാറ്റി നിര്‍ത്തുന്നു എന്നാണ് ഉന്നയിച്ചിരുന്നത്. സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന താൻ ഇപ്പോൾ ഒരവസരവും ഇല്ലാതിരിക്കുകയാണെന്നു പാർവതി പറഞ്ഞു.
ഇപ്പോഴത്തെ വിവാദങ്ങള്‍ ഉണ്ടായതിനുശേഷം തനിക്ക് കിട്ടിയത് ആഷിഖ് അബുവിന്റെ സിനിമ മാത്രമാണെന്നു നടി പാര്‍വതി പറയുന്നു . മറ്റ് രണ്ടു മൂന്നു ചിത്രങ്ങളുമുണ്ട്. എന്നാല്‍ അവ ഈ വിവാദങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പ് കരാര്‍ ആയതാണെന്നും ഒരു അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് ശേഷം ലഭിച്ച ഒരേയൊരു ഓഫര്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് ആണ്. പക്ഷേ, അതെന്നെ ഒരിക്കലും അത്ഭുതപ്പെടുത്തുന്നില്ല. ആഷിഖ് ഒരു പുരോഗമനവാദിയാണ്. ബാക്കിയുള്ള സിനിമകള്‍ കസബ വിവാദത്തിനു മുമ്പ് ഒപ്പ് വച്ചതാണ്; പാര്‍വതി പറയുന്നു.
എന്നാല്‍ ഇതൊന്നും കൊണ്ട് താന്‍ നിശബ്ദയാകില്ലെന്നും ഇതുപോലെ അപ്രത്യക്ഷരായ പല അഭിനേത്രികളും മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നും പാര്‍വതി പറയുന്നു. അവര്‍ എന്തുകൊണ്ട് അപ്രത്യക്ഷരായെന്നതിന്റെ കാരണങ്ങള്‍ ആര്‍ക്കും അറിയയില്ലെന്നും തന്നെയും അതുപോലെ പുറത്താക്കാനാണ് സിനിമയെ നിയന്ത്രിക്കുന്നവര്‍ ശ്രമിക്കുന്നതെങ്കില്‍ എന്റെ കാര്യത്തില്‍ അത് സംഭവിക്കുന്നത് എനിക്ക് അഭിനയിക്കാന്‍ അറിയില്ലാത്തതുകൊണ്ടല്ല സംഭവിച്ചതെന്നു ജനങ്ങള്‍ അറിയണമെന്നാണ് തന്റെ ആഗ്രഹമെന്നും പാര്‍വതി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
parvathy about ashiq abu
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...