Connect with us

” സൂര്യയേക്കാൾ കംഫർട്ടബിൾ ആ നടനൊപ്പം അഭിനയിക്കാനാണ് ” – ജ്യോതിക

Malayalam Breaking News

” സൂര്യയേക്കാൾ കംഫർട്ടബിൾ ആ നടനൊപ്പം അഭിനയിക്കാനാണ് ” – ജ്യോതിക

” സൂര്യയേക്കാൾ കംഫർട്ടബിൾ ആ നടനൊപ്പം അഭിനയിക്കാനാണ് ” – ജ്യോതിക

” സൂര്യയേക്കാൾ കംഫർട്ടബിൾ ആ നടനൊപ്പം അഭിനയിക്കാനാണ് ” – ജ്യോതിക

വിദ്യ ബാലൻ അഭിനയിച്ചു തകർത്ത തുമാരി സുലു എന്ന ചിത്രത്തിന്റെ തമിഴ് റീമേയ്ക്കിൽ അഭിനയിച്ച സന്തോഷത്തിലാണ് ജ്യോതിക. തിരിച്ചു വരവിൽ വാരി വലിച്ച് ചിത്രങ്ങൾ ചെയ്യാതെ സെലെക്ടിവ് ആയ ജ്യോതിക, തമിഴിലെ മുൻനിര നായകന്മാർക്കെല്ലാം ഒപ്പം അഭിനയിച്ചിട്ടുണ്ട്. താൻ അഭിനയിച്ചതിൽ വച്ച് ഏറ്റവും കംഫർട്ടബിൾ ആയി തോന്നിയ നടന്മാരെ പറ്റി പറയുകയാണ് ജ്യോതിക.

Suriya - Copy

“ഒരു നടി എന്ന നിലയില്‍ മൂന്ന് നായകന്മാര്‍ക്കൊപ്പമാണ് ഞാന്‍ ഏറ്റവും കംഫര്‍ട്ടബിള്‍ ആയി ജോലി ചെയ്തിട്ടുള്ളത്. സൂര്യ, മാധവന്‍, അജിത് എന്നിവര്‍ക്കൊപ്പം ജോലി ചെയ്യാനാണ് ഇഷ്ടം. പിന്നെ കംഫര്‍ട്ടബിള്‍ ആയിട്ടുള്ളത് വിധാര്‍ത് (‘കാട്രിന്‍ മൊഴി’യിലെ നായകന്‍) ആണ്”, ജ്യോതിക പറഞ്ഞു.

പന്ത്രണ്ടു വര്‍ഷത്തിനു ശേഷമാണ് ജ്യോതികയും സംവിധായകന്‍ രാധാ മോഹനും ഒന്നിക്കുന്നത്. സൂപ്പര്‍ ഹിറ്റായ ‘മൊഴി’ ആയിരുന്നു മുമ്പ് ഇവര്‍ ഒന്നിച്ച ചിത്രം.“അദ്ദേഹത്തിന് ഒരു മാറ്റവും ഇല്ല. ‘മൊഴി’ എന്ന ചിത്രം ഷൂട്ട് ചെയ്യുന്ന ദിവസങ്ങളില്‍ ഞാന്‍ കണ്ട അതേ ആളാണ് ഇപ്പോളും അദ്ദേഹം”, രാധാ മോഹനെക്കുറിച്ച് ജ്യോതികയുടെ വാക്കുകള്‍.

ബധിരയും മൂകയുമായ ഒരു പെണ്‍കുട്ടിയുടെ പോരാട്ടത്തിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞ ‘മൊഴി’ തമിഴ് സിനിമയിലെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ്. മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജാണ് ‘മൊഴി’യിലെ നായകന്‍. ശബ്ദത്തിന്റെ ലോകം അന്യമായ പെണ്‍കുട്ടിയെ സ്നേഹിക്കുന്ന സംഗീത സംവിധായകന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തിയത്. സുപ്രധാനമായ ഒരു വേഷത്തില്‍ നടന്‍ പ്രകാശ്‌ രാജുമുണ്ടായിരുന്നു ‘മൊഴി’യില്‍.

jyothika about her comfortable co actor

More in Malayalam Breaking News

Trending

Recent

To Top