
Malayalam
അപടകത്തിൽപ്പെടുമ്പോൾ ബാലഭാസ്കറിന്റെ വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ അര്ജുൻ തന്നെയായിരുന്നു എന്ന് ഭാര്യ ലക്ഷ്മിയുടെ മൊഴി
അപടകത്തിൽപ്പെടുമ്പോൾ ബാലഭാസ്കറിന്റെ വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ അര്ജുൻ തന്നെയായിരുന്നു എന്ന് ഭാര്യ ലക്ഷ്മിയുടെ മൊഴി

അപടകത്തിൽപ്പെടുമ്പോൾ ബാലഭാസ്കറിന്റെ സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ അര്ജുൻ തന്നെയായിരുന്നു എന്ന് ഭാര്യ ലക്ഷ്മി പൊലീസിനു മൊഴി നൽകി. അപകടം നടക്കുമ്പോൾ താനും മകളും വാഹനത്തിന്റെ മുൻസീറ്റിലായിരുന്നു ഉണ്ടായിരുന്നതെന്നും ലക്ഷ്മി പൊലീസിനു മൊഴി നൽകി. ആറ്റിങ്ങൽ ഡിവൈഎസ്പിക്കാണ് ലക്ഷ്മി ഇന്ന് മൊഴി നൽകിയത്.
അപകടം നടക്കുമ്പോൾ ബാലഭാസ്കർ പിൻസീറ്റിലായിരുന്നു ഉണ്ടായിരുന്നത്. അതേസമയം അപകട സമയത്ത് ബാലഭാസ്കറായിരുന്നു വാഹനം ഓടിച്ചിരുന്നതെന്ന് ഡ്രൈവർ അർജുൻ നേരത്തെ പൊലീസിനു മൊഴി നൽകിയിരുന്നു. തൃശൂർ മുതൽ കൊല്ലം വരെ താനായിരുന്നു വാഹനം ഓടിച്ചിരുന്നത്. കൊല്ലത്ത് എത്തിയപ്പോൾ ബാലഭാസ്കർ വാഹനം ഓടിക്കാമെന്നു പറഞ്ഞ് ഓടിക്കുകയായിരുന്നു. അപകടം നടക്കുമ്പോൾ താൻ പിൻസീറ്റിൽ മയക്കത്തിലായിരുന്നു എന്നും അർജുൻ പോലീസിനു മൊഴി നൽകിയിരുന്നു.
അർജുന്റെ മൊഴിയെ പൂർണമായും തള്ളുന്ന വിധമാണ് ലക്ഷ്മി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇരുവരുടെയും മൊഴിയിലെ വൈരുധ്യം പരിശോധിക്കാനാണു പൊലീസിന്റെ തീരുമാനം.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...