Connect with us

നടിയാകണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ നിറത്തിന്റെ പേരില്‍ പലരും പരിഹസിച്ചു ചിരിച്ചു, ആ സമയത്ത് നായികയെന്നാല്‍ വെളുത്തിരിക്കണം എന്ന സങ്കല്‍പം ഉണ്ടായിരുന്നു; നിമിഷ സജയൻ

Actress

നടിയാകണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ നിറത്തിന്റെ പേരില്‍ പലരും പരിഹസിച്ചു ചിരിച്ചു, ആ സമയത്ത് നായികയെന്നാല്‍ വെളുത്തിരിക്കണം എന്ന സങ്കല്‍പം ഉണ്ടായിരുന്നു; നിമിഷ സജയൻ

നടിയാകണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ നിറത്തിന്റെ പേരില്‍ പലരും പരിഹസിച്ചു ചിരിച്ചു, ആ സമയത്ത് നായികയെന്നാല്‍ വെളുത്തിരിക്കണം എന്ന സങ്കല്‍പം ഉണ്ടായിരുന്നു; നിമിഷ സജയൻ

വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്താന്‍ സാധിച്ച താരമാണ് നിമിഷ സജയന്‍. ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രമാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ നിമിഷയില്‍ നിന്നുമുണ്ടായി. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരവും നിമിഷയെ തേടിയെത്തിയിരുന്നു.

എന്നാൽ ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ നടി പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. നടിയാകണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ നിറത്തിന്റെ പേരില്‍ തന്നെ പലരും പരിഹസിച്ചു ചിരിച്ചിരുന്നുവെന്നാണ് നിമിഷ പറയുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ താന്‍ നേരിട്ട ദുരനുഭവത്തെ കുറിച്ചും നടി തുറന്ന് സംസാരിച്ചിരുന്നു.

എന്റെ നിറത്തിന്റെ പേരില്‍ ഒരുപാട് കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ട്. പ്ലസ്ടുവില്‍ പഠിക്കുന്ന സമയത്ത് ജീവിതത്തില്‍ ആരാവണമെന്ന ചോദ്യത്തിനാണ് നടി ആവണമെന്ന് ഞാന്‍ പറഞ്ഞത്. പിന്നില്‍ നിന്നും ഒരുപാട് പേര്‍ അത് കേട്ട് ചിരിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. കാരണം കണ്‍വെന്‍ഷണല്‍ ബ്യൂട്ടിയോ ഹീറോയിന്‍ മെറ്റീരിയലോ അല്ല ഞാന്‍.

ആ സമയത്ത് നായികയെന്നാല്‍ വെളുത്തിരിക്കണം എന്ന സങ്കല്‍പം ഉണ്ടായിരുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷികളും ചെയ്തതോടെ ഒരുപാട് സ്‌നേഹം ലഭിച്ചു. ഇതോടെ നടിയാകാന്‍ തനിക്ക് കഴിയുമെന്ന് ബോധ്യപ്പെട്ടു. ഇപ്പോള്‍ എന്റെ കഥാപാത്രം റിലേറ്റബിള്‍ ആണെങ്കില്‍ നല്ല കഥയാണെങ്കില്‍ വലിയ സ്റ്റാറുകളൊന്നും വേണ്ട സിനിമ വിജയിക്കാന്‍ എന്ന് മനസിലായി.

നല്ല തിരക്കഥയും സംവിധാനവും മതി സിനിമ വിജയിക്കാനെന്നും ബോധ്യപ്പെട്ടു. എന്റെ സിനിമാ മോഹത്തെ കുടുംബം എപ്പോഴും പിന്തുണച്ചിരുന്നു. ആ പിന്തുണയില്‍ എപ്പോഴും സന്തോഷമുണ്ട്. എന്തു തന്നെ സംഭവിച്ചാലും അവര്‍ എന്റെ കൂടെയുണ്ട്.അമ്മ എന്നും എന്റെ കൂടെ നിന്നിട്ടുണ്ട്. ഞാന്‍ ഇന്ന് ഇവിടെ ഇരിക്കുന്നുണ്ടെങ്കില്‍, നടിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും, അതിന്റെ ക്രെഡിറ്റ് അമ്മയ്ക്കുള്ളതാണ്.

ഇന്ന് സിനിമ കണ്ട് ആളുകള്‍ വന്ന് വീട്ടിലെ കുട്ടിയെ പോലെയുണ്ടെന്ന് പറയുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട് എന്നും നിമിഷ സജയൻ പറയുന്നു നിമിഷ പറയുന്നു. സിനിമയെ വളരെ സീരിയസായിട്ടാണ് സമീപിക്കുന്നത്. ഏറെ ആസ്വദിച്ച് മുഴുവന്‍ എഫര്‍ട്ടുമെടുത്താണ് ഓരോ സിനിമയും ചെയ്യുന്നത്. ഓരോന്നിലും എന്റേതായി എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ടെന്നും നടി പറഞ്ഞിരുന്നു.

More in Actress

Trending

Recent

To Top