
Malayalam Breaking News
ഇന്ത്യൻ ക്രിക്കറ്റ് താരമാകാനൊരുങ്ങി ദുൽഖർ !! നെറ്റ്സിൽ കഠിന പരിശീലനം; ചിത്രങ്ങൾ കാണാം….
ഇന്ത്യൻ ക്രിക്കറ്റ് താരമാകാനൊരുങ്ങി ദുൽഖർ !! നെറ്റ്സിൽ കഠിന പരിശീലനം; ചിത്രങ്ങൾ കാണാം….
Published on

ഇന്ത്യൻ ക്രിക്കറ്റ് താരമാകാനൊരുങ്ങി ദുൽഖർ !! നെറ്റ്സിൽ കഠിന പരിശീലനം; ചിത്രങ്ങൾ കാണാം….
മമ്മൂട്ടിയുടെ മകനെന്ന ലേബലിലാണ് വന്നതെങ്കിലും മലയാള സിനിമ ലോകത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും അഭിനയ മികവു കൊണ്ടും ദുൽഖർ നേടിയ ആരാധകരുടെ എണ്ണം ചെറുതല്ല. മലയാളത്തിൽ നിന്ന് ഏറ്റവും വേഗം ബോളിവുഡിൽ ചുവടുവച്ച പുതുതലമുറ അഭിനേതാക്കളിലും ദുൽഖർ തന്നെയാണ് മുൻപന്തിയിൽ.
മലയാളത്തിന് പുറത്തും സിനിമയുടെ വലിയ ലോകത്തിലേക്ക് ചുവടുവച്ചാണ് താരത്തിന്റെ മുന്നേറ്റം. കർവാന് പിന്നാലെ ദുൽഖർ പ്രധാന വേഷത്തിലെത്തുന്ന ഹിന്ദി ചിത്രമാണ് ദി സോയ ഫാക്ടർ. ചിത്രത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരമായാണ് ദുൽഖർ അഭിനയിക്കുന്നത്.
തെന്നിന്ത്യൻ സിനിമ ലോകത്ത് നിന്ന് ബോളിവുഡിന്റെ കുറേക്കൂടി വിശാലമായ ലോകത്ത് പിടിച്ച് നിൽക്കാൻ ചില്ലറക്കളിയൊന്നും പോരാ. അതിനാൽ തന്നെയാണ് ക്രിക്കറ്റ് താരമാകാനുളള കഠിനപ്രയത്നം താരം നടത്തുന്നതും. ടീം ഇന്ത്യയുടെ ക്യാപ്റ്റനാകാൻ വേണ്ടി കഴിഞ്ഞ നാല് ദിവസമായി താരം കഠിനാധ്വാനത്തിലാണെന്ന് ഫെയ്സ്ബുക്കിൽ ചിത്രങ്ങൾ പങ്കുവച്ച് സജി സുരേന്ദ്രൻ പറയുന്നു.
മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവനാണ് ദുൽഖറിന് പരിശീലനം നൽകുന്നത്. കൊച്ചിയിലെ കൗണ്ടി ഇൻഡോർ നെറ്റ്സിലായിരുന്നു താരത്തിന് കഠിന പരിശീലനം നൽകിയത്.
Dulquer to act as Indian cricket player
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...