
Malayalam
എന്നെ ഇ.എം.എസിന്റെ കൊച്ചുമകളെന്നാണ് വിളിച്ചിരുന്നത്, അദ്ദേഹം മരിച്ചപ്പോൾ ഞാൻ നിലവിളിച്ചു കരയുകയായിരുന്നു; നിഖില വിമൽ
എന്നെ ഇ.എം.എസിന്റെ കൊച്ചുമകളെന്നാണ് വിളിച്ചിരുന്നത്, അദ്ദേഹം മരിച്ചപ്പോൾ ഞാൻ നിലവിളിച്ചു കരയുകയായിരുന്നു; നിഖില വിമൽ

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നിഖില വിമൽ. സത്യൻ അന്തിക്കാട് ഒരുക്കിയ ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ബാല താരമായി സിനിമാ ലോകത്തേയ്ക്ക് എത്തിയ നിഖില ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. പിന്നീട് ദിലീപിന്റെ നായികയായി എത്തിയതാടെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ നിഖിലയ്ക്ക് സാധിച്ചു. ഇപ്പോൾ മലയാളത്തിലെ യുവ നായികമാർക്കിടയിൽ ശ്രദ്ധേയയാണ് താരം. നിഖിലയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. എനിക്ക് ഇമോഷണൽ സിനിമകൾ കാണാൻ ബുദ്ധിമുട്ടാണ്. ചെറുപ്പത്തിൽ എന്നെ ഇ.എം.എസിന്റെ കൊച്ചുമകളെന്നാണ് വിളിച്ചിരുന്നത്. കാരണം എനിക്ക് വിക്കുണ്ടായിരുന്നു.
അദ്ദേഹം മരിച്ചപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞിരുന്നു. എന്റെ വിചാരം ശരിക്കുമുള്ള അച്ചച്ചൻ ആയിരുന്നുവെന്നായിരുന്നു. അദ്ദേഹം മരിച്ചപ്പോൾ വീട്ടുകാരാണ് പറഞ്ഞത്, മോളേ ഇഎംഎസ് മരിച്ചെന്ന്. ഇത് കേട്ടപാടെ നിലവിളിച്ചു കരയുകയായിരുന്നു. സമ്മാനം എന്ന സിനിമ കണ്ട് ഞാൻ ഭയങ്കരമായി കരഞ്ഞിട്ടുണ്ട്.
സിനിമയിലാണെങ്കിലും മാത്യുവിനെയോ നസ്ലനെയോ അടിക്കുന്നത് കണ്ടിരിക്കാൻ സാധിക്കില്ല. എന്റെ വിഷമങ്ങളും പ്രശ്നങ്ങളുമൊക്കെ പങ്കുവയ്ക്കുന്നതും സുഹൃത്തുക്കളോടും ചേച്ചിയോടുമാണ്. അമ്മയോട് അധികം പറയാറില്ല. അതാക്കെ അമ്മയെ പെട്ടെന്ന് ബാധിക്കും എന്നും നിഖില വിമൽ പറഞ്ഞു.
അതേസമയം, ഉണ്ണിമുകുന്ദനൊപ്പമുള്ള ഗെറ്റ് സെറ്റ് ബേബിയാണ് നിഖില വിമലിന്റെ ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. ആശീർവാദ് സിനിമാസ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, ദിലീപ് മേനോൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയവരും പ്രധാന വേഷത്തിലുണ്ട്.
യുവാവായ ഒരു ഗൈനക്കോളജിസ്റ്റ് നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്ന സാമൂഹികപ്രസക്തിയുള്ള ഫാമിലി എൻ്റർടൈയ്നർ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. സ്കന്ദ സിനിമാസ്, കിംഗ്സ്മെൻ എൽ എൽ പി എന്നിവയുടെ ബാനറിൽ സുനിൽ ജെയിൻ, സജിവ് സോമൻ, പ്രകാഷലി ജെയിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രാജേഷ് വൈ വി, അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്നെഴുതുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...