
Malayalam Articles
പലരും പറഞ്ഞു പേടിപ്പിച്ചു; അവസാനം ആ സിനിമയുടെ ക്ലൈമാക്സ് ശ്രീനിവാസൻ മാറ്റി !!
പലരും പറഞ്ഞു പേടിപ്പിച്ചു; അവസാനം ആ സിനിമയുടെ ക്ലൈമാക്സ് ശ്രീനിവാസൻ മാറ്റി !!
Published on

പലരും പറഞ്ഞു പേടിപ്പിച്ചു; അവസാനം ആ സിനിമയുടെ ക്ലൈമാക്സ് ശ്രീനിവാസൻ മാറ്റി !!
നടന്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് , രചയിതാവ് എന്നീ മേഖലകളില്‍ കഴിവും മികവും തെളിയിച്ചു കൊണ്ടാണ് ‘വടക്കുനോക്കിയന്ത്രം ‘ എന്ന ചിത്രത്തിലൂടെ ‘ശ്രീനിവാസന്’ സംവിധായകനായി മാറുന്നത്. മലയാള സിനിമയെ ഒരുപാട് ചിരിപ്പിച്ചും അതിലേറെ ചിന്തിപ്പിച്ചുമായിരുന്നു വടക്കുനോക്കിയന്ത്രത്തെ ശ്രീനിവാസന് കാലത്തെ തോല്‍പ്പിച്ച മെഗാഹിറ്റാക്കി മാറ്റിയത്. എന്നാല്‍, വടക്കുനോക്കിയന്ത്രം റിലീസായ ആദ്യ ദിവസം തന്നെ ശ്രീനിവാസനെ തേടി വന്ന ഫോണ്‍ കാളുകളെല്ലാം ചിത്രത്തിന്റെ ‘ക്ലൈമാക്സ് ‘ ഉടനെ മാറ്റണമെന്നായിരുന്നു നിര്‍ദ്ദേശിച്ചത്.
ശുഭ സൂചകമായി അവസാനിക്കുന്ന മലയാള സിനിമയുടെ നടപ്പുരീതികളെ നിരാകിച്ചു കൊണ്ടായിരുന്നു ശ്രീനിവാസന് വടക്കുനോക്കിയന്ത്രത്തിന്റെ ക്ലൈമാക്സ് ഒരുക്കിയത്. ”തളത്തില്‍ ദിനേശനെന്ന ശ്രീനിവാസന്റെ ‘വട്ട് ‘ മാറി വീട്ടിലെത്തി ഭാര്യയോടൊപ്പം ഉറങ്ങുമ്പോള്‍ എന്തോ ശബ്ദം കേട്ട് ദിനേശന് ഉണരുന്നതും ടോര്‍ച്ചെടുത്ത് പതുങ്ങി വന്ന് പ്രേക്ഷകരുടെ കണ്ണിലേക്ക് വെളിച്ചമടിക്കുന്നതുമായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്സ്.സന്തോഷ സൂചകമായി അവസാനിപ്പിച്ചില്ലെങ്കില്‍ കളക്ഷന്‍ കുറയുമെന്ന് പലരും പറഞ്ഞു പേടിപ്പിച്ചപ്പോൾ ആ ക്ലൈമാക്സ് കട്ട് ചെയ്തു മാറ്റാന്‍ ശ്രീനിവാസന് നിര്‍ബന്ധിതനായി.
ദിനേശനും ഭാര്യയും ആലിംഗനം ചെയ്യുന്നതോടെ ചിത്രം അവസാനിപ്പിച്ചു .എന്നാല്‍,ഒരാഴ്ച പിന്നിട്ടപ്പോള്‍ ചിത്രം വലിയ ചര്‍ച്ചയായി മാറി. ഉടനെ, ആദ്യത്തെ ക്ലൈമാക്സ് തന്നെ വീണ്ടും കൂട്ടിചേര്‍ക്കാന്‍ ശ്രീനിവാസന് ഉത്തരവിടുകയായിരുന്നു. വടക്കുനോക്കിയന്ത്രം കണ്ടവരെല്ലാം സമ്മതിക്കും ആ , വേറിട്ട ക്ലൈമാക്സ് തന്നെയായിരുന്നു വടക്കുനോക്കിയന്ത്രത്തിന്റെ പൂര്‍ണ്ണതയെന്ന്.
Sreenivasan ‘Vadakkunokkiyanthram’ movie Climax Changed
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...
”ഇതൊരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലഘട്ടമെന്ന് നന്നായി അറിയാം.”- എന്ന് തുടങ്ങുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തില്‍ വെെറല്‍ ആകുന്നത്....