” ഇതുവരെ പ്രതികരിക്കാതിരുന്ന അഞ്ജലി ഇപ്പോളെന്തിന് മി ടൂവിനെ പിന്തുണയ്ക്കുന്നു ? ” – സംവിധായകൻ ബൈജു കൊട്ടാരക്കര
ബോളിവുഡിൽ മി ടൂ തുറന്നു പറച്ചിലിന് ലഭിക്കുന്ന സ്വീകാര്യത ബോളിവുഡിലെ പോലെ മലയാളത്തിൽ ലഭിക്കുന്നില്ലന്നു സംവിധായിക അഞ്ജലി മേനോൻ പറഞ്ഞിരുന്നു. മലയാള സിനിമയിലെ യുവനടി അക്രമിക്കപ്പെട്ടിട്ട് എന്ത് നടപടിയാണ് സിനിമ സംഘടനകൾ സ്വീകരിച്ചതെന്നും അഞ്ജലി മേനോൻ ചോദിച്ചിരുന്നു. ഇതിനു പ്രതികരിക്കുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര.
സിനിമയിലെ വിലക്ക് ഭയന്നോ താരങ്ങളുടെ ഡേറ്റ് കിട്ടില്ല എന്ന് കരുതിയോ അന്നൊന്നും സഹപ്രവര്‍ത്തയ്ക്ക് വേണ്ടി മിണ്ടാതിരുന്ന അഞ്ജലി ഇപ്പോള്‍ മീ ടൂ വിനെ പിന്തുണയ്ക്കുന്നു. പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് താനുള്‍പ്പെടെയുള്ള സംഘടനയുടെ അംഗമായിട്ടും അയാളെ പുറത്താക്കാന്‍ അഞ്ജലി ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ബൈജു ഫേസ്ബുക്കിലൂടെ ആരോപിക്കുന്നത്.
നടി ആക്രമിക്കപെട്ട കേസിൽ എല്ലാ സംഘടനകളേയും പ്രതികൂട്ടിൽ നിർത്തി ട്വീറ്റ് ചെയ്തിരിക്കുന്നു. അഞ്ജലി കേരളത്തിലല്ലെ താമസം. ഇന്ന് വരെ താനുൾപ്പടുന്ന സംഘടന കൾ മൗനം പാലിച്ചും. നടിക്ക് എതിരെ നിന്നപ്പോഴും എന്തേ അഞ്ജലി മിണ്ടിയില്ല? – ബൈജു പറയുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...