“ഹൃതിക്കിനൊപ്പവും ആരും ജോലി ചെയ്യരുത് ” – മി ടുവിൽ ഹൃതിക്ക് റോഷനെതിരെ കങ്കണ !!!
By
“ഹൃതിക്കിനൊപ്പവും ആരും ജോലി ചെയ്യരുത് ” – മി ടുവിൽ ഹൃതിക്ക് റോഷനെതിരെ കങ്കണ !!!
മി ടൂ ക്യാമ്പയിൻ ശക്തമായി തുടരുകയാണ്. ഇത്രയധികം വിട്ടുവീഴ്ചകൾക്കും ലൈംഗീക അതിക്രമങ്ങൾക്കും സിനിമ രംഗത്തുള്ളവർക്ക് സാക്ഷ്യം വഹിക്കേണ്ടി വരുന്നതിനെ പറ്റി ചർച്ചകളും സജീവമായി. ബോളിവുഡ് സംവിധായകൻ വികാസ് ബഹലിനെതിരെ കങ്കണ നടത്തിയ പരാമർശങ്ങൾ വലിയ ഒച്ചപ്പാടുകളാണ് സൃഷ്ടിച്ചത് . ഇപ്പോൾ നടൻ ഹൃതിക് റോഷനെതിരെയും കങ്കണ രംഗത്തെത്തിയിരിക്കുകയാണ്.
മീ ടൂ ക്യാമ്പയിന്‍ തരംഗമാകുന്ന സാഹചര്യത്തില്‍ നടന്‍ ഹൃത്വിക് റോഷനൊപ്പം ജോലി ചെയ്യരുതെന്ന് കങ്കണ റണാവത്ത്. സംവിധായകന്‍ വികാസ് ബാലിനെതിരേ കങ്കണയും ഒരു യുവതിയും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ ഹൃത്വിക് തന്റെ നിലപാട് പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. ലൈംഗികാരോപണം നേരിടുന്ന സംവിധായകന്‍ വികാസ് ബാലിനൊപ്പം ഇനി സഹകരിക്കാനാകില്ലെന്ന് ഹൃത്വിക് വ്യക്തമാക്കി. ഹൃത്വിക് ഏറ്റവും പുതിയ റിലീസ് സൂപ്പര്‍ 30 ഒരുക്കിയത് ബാലാണ്. ജനുവരി 25 ന് ചിത്രം തിയേറ്ററുകളിലെത്തും.
വികാസ് ബാല്‍ വിവാദത്തില്‍ സിനിമാമേഖലയെടുത്തിരിക്കുന്ന നിലപാട് അഭിനന്ദനം അര്‍ഹിക്കുന്നു. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. ഹൃത്വികിനെയും ഉദ്ദേശിച്ചാണ് ഞാന്‍ ഇത് പറയുന്നത്. അയാള്‍ക്കൊപ്പവും ആരും ജോലി ചെയ്യരുത്- കങ്കണ പറഞ്ഞു.
ഹൃത്വികിനെതിരേ കങ്കണ നേരത്തേ തന്നെ രംഗത്ത് വന്നിട്ടുണ്ട്. തന്റെ ഇമെയില്‍ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് ചോര്‍ത്തിയെന്നായിരുന്നു കങ്കണയുടെ ആരോപണം. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. തന്റെ പേരുപയോഗിച്ച് കങ്കണയെ ആരെങ്കിലും കബളിപ്പിച്ചുവെങ്കില്‍ അവര്‍ക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൃത്വികും പോലീസിനെ സമീപിച്ചു. എന്നാല്‍ ഹൃത്വികിനെതിരേ തെളിവ് ലഭിക്കാത്തതിനാല്‍ പോലീസ് ആ കേസില്‍ നടപടി എടുത്തില്ല. പിന്നീട് കങ്കണ പല പൊതു വേദികളിലും അഭിമുഖങ്ങളിലും ഹൃത്വികിനെതിരേ രംഗത്ത് വന്നു.
കങ്കണയുടെ സഹോദരി രങ്കോലി ഹൃത്വികിനെതിരേ ഒരു ചിത്രവുമായി രംഗത്ത് വന്നിരുന്നു. ഹൃത്വികും കങ്കണയും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമായിരുന്നു അത്. കങ്കണയുമായി തനിക്ക് പ്രണയമില്ലായിരുന്നുവെന്ന് വെളിപ്പെടുത്തി ഹൃത്വിക് രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ആ ചിത്രം പുറത്ത് വിട്ടത്. എന്നാല്‍ ആ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് പറഞ്ഞ് ഹൃത്വികിന്റെ വക്താവ് രംഗത്ത് വന്നു. ഒരു പാര്‍ട്ടിയില്‍ എടുത്ത ചിത്രമായിരുന്നു അത്. ഹൃത്വികിന്റെ മുന്‍ഭാര്യ സൂസാനെയടക്കം ഒരുപാട് ആളുകള്‍ ആ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ചിത്രത്തില്‍ നിന്ന് മറ്റുള്ളവരെ ഒഴിവാക്കി ഹൃത്വികിന് തൊട്ടടുത്ത് നിന്നയാളുടെ കൈ ഫോട്ടോഷോപ്പ് ചെയ്ത് മായ്ച്ചു കളഞ്ഞതായി വക്താവ് ആരോപിച്ചു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും ഹൃത്വിക് കൂടുതല്‍ ചിത്രങ്ങളുമായി രംഗത്ത് വന്നു.
kangana ranaut against hrithik roshan