നിങ്ങളില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല !! അമിതാഭ് ബച്ചനേയും ആമിര്‍ ഖാനേയും കുറിച്ച് വെളിപ്പെടുത്തലുമായി ശ്രീ റെഡ്ഡി…
അടങ്ങാൻ ഒരുക്കമല്ല എന്ന സൂചനയുമായി നടി ശ്രീ റെഡ്ഡി വീണ്ടും രംഗത്ത്. വലിയ താരങ്ങളെന്നോ ചെറിയ താരങ്ങളെന്നോ നോക്കാതെ രൂക്ഷമായ പ്രതികരണം തുടരുകയാണ് താരം. തെന്നിന്ത്യൻ സിനിമയിലെ ലൈംഗിക ചൂഷണത്തിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയ നടി വൻ വിവാദങ്ങളിലേക്കാണ് ഇപ്പോൾ ക്ളാപ്പടിച്ചിരിക്കുന്നത്.
തനുശ്രീ ദത്തയുടെ വിഷയത്തിൽ കൃത്യമായ നിലപാട് പറയാത്ത മുതിർന്ന ബോളിവുഡ് നടൻ അമിതാബ് ബച്ചൻ, ആമിർ ഖാൻ എന്നിവർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ശ്രീ റെഡ്ഡി വിമർശനമുന്നയിച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ശ്രീ റെഡ്ഡി താരങ്ങൾക്കെതിരെ ആഞ്ഞടിച്ചത്.
ആമിർ ഖാൻ, അമിതാബ് ബച്ചൻ എന്നിവരുടെ ഭാഗത്തു നിന്നും ഇത്തരത്തിലൊരു പ്രതികരണം തീരെ പ്രതീക്ഷിച്ചില്ല. ബച്ചൻ നിങ്ങളെയോർത്ത് ലജ്ജിക്കുന്നു. സ്ത്രീകളെ ബഹുമാനിക്കാൻ അറിയില്ലെങ്കിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കാൻ താങ്കൾക്കു യാതൊരു അർഹതയുമില്ല. യഥാർഥ ജീവിതത്തിൽ അഭിനയിക്കുന്നത് നിർത്തൂ ആമിർ. താങ്കളുടെ വിചിത്രമായ നിലപാട് കേട്ട് ഞാൻ ഞെട്ടിപ്പോയി– ശ്രീ റെഡ്ഡി പേജിൽ കുറിച്ചു.
നടി തനുശ്രീ ദത്ത നാനാ പടേക്കർക്കെതിരെ ലൈംഗീക ആരോപണം ഉന്നയിച്ചിരുന്നു. ബോളിവുഡിൽ ഏറെ ചർച്ചയായ വെളിപ്പെടുത്തലായിരുന്നു മുതിർന്ന നടനായ നാനാ പടേക്കർക്കെതിരായ ഈ വെളിപ്പെടുത്തൽ. വിഷയത്തിൽ അമിതാഭ് ബച്ചൻ തണുത്ത പ്രതികരണമാണ് നടത്തിയത്. താൻ തനുശ്രീയോ നാനാ പടേക്കറോ അല്ലെന്ന ഒഴുക്കൻ മറുപടിയാണ് ബച്ചൻ പറഞ്ഞത്. ആമിറാകട്ടെ ആരുടേയും പക്ഷം പിടിക്കാതെ സമദൂരം പാലിച്ചു. ഈ നിലപാടുകളാണ് ശ്രീ റെഡ്ഡിയെ പ്രകോപിപ്പിച്ചത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...