Malayalam Breaking News
ഭാര്യ ഭുവനേശ്വരിയെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു ശ്രീശാന്ത് !!!
ഭാര്യ ഭുവനേശ്വരിയെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു ശ്രീശാന്ത് !!!
By
ഭാര്യ ഭുവനേശ്വരിയെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു ശ്രീശാന്ത് !!!
ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണ് ബിഗ് ബോസ് . മലയാളത്തിൽ തുടക്കം ഉള്ളെങ്കിലും ഹിന്ദിയിൽ പന്ത്രണ്ട് സീസണുകളാണ് പൂർത്തിയായിരിക്കുന്നത്. മലയാളികളുടെ അഭിമാന താരവും മുൻ ക്രിക്കറ്റ് താരവുമായ ശ്രീശാന്ത് ഇപ്പോൾ പന്ത്രണ്ടാം സീസൺ ബിഗ് ബോസ് മത്സരത്തിൽ പങ്കെടുക്കുന്നുണ്ട് .
പൊട്ടിത്തെറിയും മറ്റു മത്സരാർത്ഥികളോടുള്ള പെരുമാറ്റവും കാരണം എന്ന് വാർത്തകളിൽ ശ്രീശാന്ത് നിറയുന്നു.ബിഗ് ബോസില്‍ ശ്രീശാന്ത് പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. വീഡിയോ സന്ദേശവുമായി ഭാര്യ ഭുവനേശ്വരി കുമാരി എത്തിയപ്പോഴാണ് ശ്രീശാന്ത് പൊട്ടിക്കരഞ്ഞത്. കുടുംബത്തെ സ്‌ക്രിനില്‍ കണ്ടപ്പോള്‍ ശ്രീശാന്തിന് സങ്കടം നിയന്ത്രിക്കാനായില്ല. കുട്ടികളെ തനിക്ക് വല്ലാതെ മിസ് ചെയ്യുന്നുവെന്ന് ശ്രീശാന്ത് പലപ്പോഴും ഷോയില്‍ പറയാറുണ്ട്.
ഷോയിലെ ഏക മലയാളി എന്ന നിലയില്‍ ശ്രീശാന്തിന് കേരളത്തില്‍ നിന്നും പിന്തുണയുണ്ട്. ഷോ തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശ്രീശാന്ത് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ആദ്യ ടാസ്‌കില്‍ പരാജയപ്പെട്ട ശ്രീശാന്ത് ഷോയില്‍നിന്ന് ഇറങ്ങി പോകുമെന്ന് ഭീഷണിപ്പെടുത്തി. ഇത് മറ്റു മത്സരാര്‍ഥികളില്‍ കടുത്ത അമര്‍ഷമുണ്ടാക്കി. അഞ്ചു ലക്ഷം രൂപയാണ് ആഴ്ചയിൽ ശ്രീശാന്തിന്റെ പ്രതിഫലം .
sreesanth crying in big boss show
