
Malayalam Articles
“പത്ത് തിലകന് തുല്യമാണ് ഞാന്‍” – മമ്മൂട്ടി അന്നാ നിർമ്മാതാവിനോട് പറഞ്ഞു !!
“പത്ത് തിലകന് തുല്യമാണ് ഞാന്‍” – മമ്മൂട്ടി അന്നാ നിർമ്മാതാവിനോട് പറഞ്ഞു !!
Published on

“പത്ത് തിലകന് തുല്യമാണ് ഞാന്‍” – മമ്മൂട്ടി അന്നാ നിർമ്മാതാവിനോട് പറഞ്ഞു !!
അമരത്തിന് ശേഷം ഭരതനും ലോഹിതദാസും മമ്മൂട്ടിയും ഒരുമിച്ച ചിത്രമായിരുന്നു പാഥേയം. ഭരത് ഗോപിക്കൊപ്പം ജി. ജയകുമാറും ചേർന്നാണ് പാഥേയം നിര്‍മ്മിച്ചത്. ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് ജയകുമാര്‍ മമ്മൂട്ടിയെ കാണാന്‍ ഫാസില്‍ ചിത്രത്തിന്റെ ലൊക്കേഷനിലെത്തി. ഫാസിലും കൊച്ചിന് ഹനീഫയും മമ്മൂട്ടിയും കൂടിയിരുന്ന് സംസാരിക്കുന്നിടത്തേക്കാണ് ജയകുമാര്‍ എത്തിയത്.
‘ഇതിന് മുമ്പ് ഏത് പടമാണ് നിര്‍മ്മിച്ചത്?’ മമ്മൂട്ടി ജയകുമാറിനോട് ചോദിച്ചു. ‘പെരുന്തച്ചന്’ എന്ന് ജയകുമാര്‍ മറുപടി നല്കി. “ഓ തിലകന് ചേട്ടന്റെ പടം… പത്ത് തിലകന് ചേരുന്നതാണ് ഞാന്‍” എന്ന് മമ്മൂട്ടി മറുപടി പറഞ്ഞു. ഇതുകേട്ട് ജയകുമാര്‍ ഞെട്ടി.
തിലകന് ചേട്ടന് പരുക്കനും ചൂടനും ആര്‍ക്കും വഴങ്ങാത്തയാളുമാണെന്ന് ബോധ്യമുള്ളയാളാണ് ജയകുമാര്‍. അതിന്റെ പത്തിരട്ടി എന്ന് പറയുമ്പോള്‍, മമ്മൂട്ടിയെ വച്ച് സിനിമയെടുക്കുന്നത് വലിയ റിസ്കായിരിക്കുമെന്ന് ജയകുമാറിന് തോന്നി. ഷൂട്ടിംഗ് തുടങ്ങിയാല്‍ തീരാത്ത തലവേദനകളാകും കാത്തിരിക്കുന്നതെന്നും അതുകൊണ്ട് പ്രൊജക്ടില്‍ നിന്ന് പിന്മാറാമെന്നും വരെ ജയകുമാര്‍ ചിന്തിച്ചു.
എന്നാല്‍ ഇത് കേട്ടുകൊണ്ടിരുന്ന കൊച്ചിന് ഹനീഫ രഹസ്യമായി ജയകുമാറിനെ ആശ്വസിപ്പിച്ചു. ‘പുള്ളി അങ്ങനെ പറയുന്നു എന്നേയുള്ളൂ, ഭയപ്പെടാനൊന്നുമില്ല’ -എന്ന് ഹനീഫ ധൈര്യം നല്കി. എന്തായാലും പാഥേയം തുടങ്ങിയതോടെ ജയകുമാറിന്റെ പേടി മാറി. കാരണം, സെറ്റില്‍ എല്ലാവരോടും സഹകരിച്ച് ഒരു കുഴപ്പവുമുണ്ടാക്കാതെ മമ്മൂട്ടി അഭിനയിച്ചു. ആദ്യം ഭയപ്പെട്ടതുപോലെയൊന്നുമല്ല മമ്മൂട്ടിയെന്ന് നിര്‍മ്മാതാവിന് ബോധ്യമായി.
അമരം പോലെ വമ്പന്‍ ഹിറ്റൊന്നുമായിരുന്നില്ല പാഥേയം. പക്ഷേ, നല്ല സിനിമകളെ സ്നേഹിക്കുന്നവരുടെ ഹൃദയത്തില്‍ ആ സിനിമയ്ക്ക് എന്നും ഇടമുണ്ടാകും.
I am not like Thilakan: says Mammotty
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...
”ഇതൊരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലഘട്ടമെന്ന് നന്നായി അറിയാം.”- എന്ന് തുടങ്ങുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തില്‍ വെെറല്‍ ആകുന്നത്....