Connect with us

‘ആ കടം നിങ്ങള്‍ ഏറ്റെടുത്ത രാത്രി ഞാന്‍ ഉറങ്ങിയില്ല’ !! സേതുപതിയെ കുറിച്ച് വിശാലിന് പറയാനുള്ളത്…

Malayalam Articles

പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ പിടിച്ചുപറ്റി മുന്നേറുകയാണ് വിജയ് സേതുപതിയും തൃഷയും ജോഡികളായെത്തിയ ’96’ എന്ന തമിഴ് ചിത്രം. ‘നടുവില കൊഞ്ച് പക്കത്തെ കാണോം’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായ പ്രേംകുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എന്നാല്‍ വലിയൊരു പ്രതിസന്ധിക്ക് ശേഷമായിരുന്നു ചിത്രം റിലീസ് തിയ്യേറ്ററിൽ എത്തിയത്. ചിത്രത്തിന്റെ നിര്‍മ്മാതാവായ നന്ദഗോപാല്‍ ‘കത്തിസണ്ടൈ’ എന്ന ചിത്രത്തിനായി മൂന്ന് കോടി രൂപ ഒരു സാമ്പത്തിക ഇടപാടുകാരനില്‍ നിന്നും കടം വാങ്ങിയിരുന്നു. കൂടാതെ ഒരു കോടി രൂപ നടനും പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാലിനും നന്ദഗോപാല്‍ കൊടുക്കാനുണ്ടായിരുന്നു.

പ്രശ്‌നം ഗുരുതരമായപ്പോള്‍ അവസാന നിമിഷം ഈ കടം സിനിമയിലെ നായകനായ സേതുപതി ഏറ്റെടുക്കുകയായിരുന്നു നാലരക്കോടി രൂപ താന്‍ തരാമെന്ന് സേതുപതി പറഞ്ഞതോടെയാണ് ചിത്രം റിലീസ് ചെയ്‌തത്‌. എന്നാല്‍ വിജയ് സേതുപതി ഈ കടം ഏറ്റെടുത്തെന്ന് അറിഞ്ഞപ്പോള്‍ രാത്രി മുഴുവന്‍ തനിക്ക് ഉറങ്ങാനായില്ലെന്ന് വിശാല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത്തരത്തിലുളള അനുഭവങ്ങളും വേദനകളും താന്‍ അനുഭവിച്ചിട്ടുണ്ടെന്നും തന്റെ സഹപ്രവര്‍ത്തകന്‍ കൂടി ഇത് അനുഭവിക്കേണ്ടി വന്നതിലാണ് വിഷമമെന്നും വിശാല്‍ പറഞ്ഞു.

സംഘടനയെ നയിക്കുന്ന വിശാല്‍ സിനിമയുടെ റിലീസിനുള്ള തടസം മാറ്റുകയും നിർമ്മാതാവിന് പണം തിരികെ അടക്കാന്‍ കൂടുതല്‍ സമയം നല്‍കുകയും ചെയ്തു. ‘പണമല്ല, എനിക്ക് സൗഹൃദമാണ് വലുത്. മറ്റുള്ളവര്‍ വരുത്തി വയ്ക്കുന്ന ബാധ്യത ഒരു നടന്‍ ഏറ്റെടുക്കുക എന്നത് ഏറെ ദുഖഃകരമാണ്- വിശാല്‍ വ്യക്തമാക്കി. 96 വലിയൊരു വിജയമായി മാറട്ടേയെന്നും അദ്ദേഹം ആശംസിച്ചു.

Vishal about Vijay Sethupathi and 96 movie

More in Malayalam Articles

Trending

Recent

To Top