Connect with us

അന്ന് തിലകനെ പുറത്താക്കാൻ ആരും ജനറൽ ബോഡി കൂടിയില്ല !! ദിലീപിന് മാത്രം എന്താണിത്ര പ്രത്യേകത ?! ഈ കേസ് മോഹൻലാലിൻറെ കഴുത്തിന് നേരെയുള്ള വാളോ ?!

Malayalam Articles

കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്തത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കൂട്ടായമയായ WCC താരസംഘടന ‘അമ്മ’യ്ക്ക് കത്ത് നൽകിയിരുന്നു. എന്നാല ഈ അക്കര്യത്തിൽ തീരുമാനമെടുക്കാൻ എക്സിക്യൂട്ടീവ് കമ്മറ്റിക്ക് സാധിക്കില്ല എന്നും ജനറൽ ബോഡി മീറ്റിംഗ് കൂടണമെന്നുമാണ് പ്രസിഡന്റ് മോഹൻലാൽ മാധ്യമങ്ങളെ അറിയിച്ചത്.

എന്നാൽ പണ്ട് നടൻ തിലകനെ പുറത്താക്കാൻ ആരും ജനറൽ ബോഡി യോഗം കൂടിയില്ല എന്ന വിമർശനമാണ് ഇപ്പോൾ സംഘടനക്ക് എതിരെ ഉയർന്നിരിക്കുന്നത്. താരസംഘടനയുടെ ഒരു അച്ചടക്ക സമിതിയുടെ ശുപാര്‍ശയുടെ പുറത്താണ് 2010 ഏപ്രില്‍ അഞ്ചാം തിയ്യതി തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കുന്നത്. ഈ വിഷയത്തില്‍ ഒരു ജനറല്‍ ബോഡി വിളിക്കുകയോ നിയമപരമായ കൗണ്‍സിലിന്റെ ഉപദേശം തേടുകയോ ചെയ്തിരുന്നില്ല. തിലകനെ അതിവേഗമാണ് പുറത്താക്കിയതെന്നും ദിലീപിന്റെ കാര്യത്തില്‍ അതൊന്നും സംഭവിച്ചില്ലെന്നുമാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്.

അമ്മയുടെ പുതിയ പ്രസിഡന്റ് മോഹൻലാലിന് ആരെയും പിണക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. തിലകൻ ഒരിക്കലും ദിലീപിനെ പോലെ ഒരു വലിയ ക്രിമിനൽ കേസിൽ പ്രതി ആയിരുന്നില്ല. എന്നിട്ടും അദ്ദേഹത്തിനെതിരെ നടപടിയെടുത്ത സംഘടനക്ക് ദിലീപിനെ തൊടാൻ പേടിയാണോ എന്നാണ് ചോദ്യങ്ങൾ ഉയരുന്നത്.

Defference between Dileep and Thilakan

More in Malayalam Articles

Trending

Recent

To Top