പ്രതികരിക്കുന്ന സ്ത്രീകളെ മാനസികമായി തകർക്കാനായി പുരുഷാധിപത്യ സമൂഹം എല്ലാ കാലത്തും ചെയ്യാറുള്ള കാര്യങ്ങളാണ് വ്യക്തിഹത്യ; നിയമപരമായി നേരിടുമെന്ന് ഡബ്ല്യുസിസി
പ്രതികരിക്കുന്ന സ്ത്രീകളെ മാനസികമായി തകർക്കാനായി പുരുഷാധിപത്യ സമൂഹം എല്ലാ കാലത്തും ചെയ്യാറുള്ള കാര്യങ്ങളാണ് വ്യക്തിഹത്യ; നിയമപരമായി നേരിടുമെന്ന് ഡബ്ല്യുസിസി
പ്രതികരിക്കുന്ന സ്ത്രീകളെ മാനസികമായി തകർക്കാനായി പുരുഷാധിപത്യ സമൂഹം എല്ലാ കാലത്തും ചെയ്യാറുള്ള കാര്യങ്ങളാണ് വ്യക്തിഹത്യ; നിയമപരമായി നേരിടുമെന്ന് ഡബ്ല്യുസിസി
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ വർധിച്ചു വരുന്ന സൈബർ ആ ക്രമണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി. പ്രതികരിക്കുന്ന സ്ത്രീകളെ മാനസികമായി തകർക്കുക എന്നത് പുരുഷാധിപത്യത്തിന്റെ പ്രവണതയാണെന്നും ഡബ്ല്യു സിസി പറഞ്ഞു.
സ്വന്തം അവസ്ഥ വ്യക്തമാക്കാൻ കഴിയുന്ന ഇര അന്നുതൊട്ട് ഒരു ഇരയേ അല്ല. അവൻ അല്ലെങ്കിൾ അവൾ ഒരു ഭീ ഷണിയാകുന്നു.’ -എന്ന ജെയിംസ് ബാൾഡ്വിൻറെ വാക്കുകൾ പങ്കുവച്ച് കൊണ്ടാണ് ഡബ്ല്യൂസിസി കുറിപ്പ് തുടങ്ങുന്നത് തന്നെ. ‘നാലര വർഷം നീണ്ട ശ്രമങ്ങൾക്ക് ശേഷം പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമ രംഗത്ത് നിലനിൽക്കുന്ന തൊഴിൽ ഘടനയെ കുറിച്ച് ഒട്ടനവധി പരാധികളും പ്രശ്നങ്ങളും ഉന്നയിച്ചിട്ടുണ്ട്.
അതിൽ ലൈം ഗിക ആരോപണവും പറയുന്നുണ്ട്. ജോലി ചെയ്യാനുള്ള അവസരത്തിലും, ജോലി സ്ഥലത്ത് സ്ത്രീയുടെ അന്തസ് സംരക്ഷിക്കാനും, തൊഴിലിടത്ത് സ്തീയുടെ അന്തസ് സംരക്ഷിക്കാനും, തൊഴിലിടത്ത് സ്ത്രീയ്ക്ക് കൂടി അനുകൂലമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്.
യാതൊരു പിന്തുണയും ഇല്ലാതെ തങ്ങലുടെ തൊഴിലിടത്തെ പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ്, പൊതുമാധ്യമത്തിൽ ശക്തരായി നിൽക്കുന്ന സ്ത്രീകൾക്കെല്ലാം ഞങ്ങളുടെ അഭിവാദ്യങ്ങൾ. റിപ്പോർട്ട് കേരളത്തിലും പുറത്തും ഒട്ടേറെ അനുരണനങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. എന്നാൽ റിപ്പോർട്ട് പുറത്ത് വന്നപ്പോൾ സന്തോഷവും പിന്തുണയും അറിയിച്ചവർക്കായി പറയുകയാണ്. ഇനി ഞങ്ങൾക്കെതിരായ സൈബർ അറ്റാക്കിൻറെ കാലമാണ്.
ഫേക്ക് ഐഡികൾ കൂട്ടമായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. പ്രതികരിക്കുന്ന സ്ത്രീകളെ മാനസികമായി തകർക്കാനായി പുരുഷാധിപത്യ സമൂഹം എല്ലാ കാലത്തും ചെയ്യാറുള്ള കാര്യങ്ങളാണ് വ്യക്തിഹത്യകൾ.
അതിനെ നിയമപരമായി നേരിട്ട് കൊണ്ടു തന്നെ ഞങ്ങൾ മുന്നോട്ടു പോകും. നേരത്തെ വന്ന സൈബർ അറ്റാക്കുകളുടെ തീയിൽ വാടാതെ പിടിച്ചു നിന്ന ഞങ്ങൾക്ക് നന്ദി പറയേണ്ടതും അവരോടു തന്നെയാണ്. ഞങ്ങളെ കൂടുതൽ ശക്തരാക്കിയതിന് ഇനിയും ശക്തരാക്കുന്നതിന്!’ എന്നും ഡബ്ല്യൂസിസി കുറിച്ചു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...