Actor
ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഫഹദ് ഫാസിൽ; എത്തുന്നത് ഈ സൂപ്പർ ഹിറ്റ് സംവിധായകന്റെ ചിത്രത്തിൽ
ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഫഹദ് ഫാസിൽ; എത്തുന്നത് ഈ സൂപ്പർ ഹിറ്റ് സംവിധായകന്റെ ചിത്രത്തിൽ
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരാലിൽ ഒരാളാണ് ഫഹദ് ഫാസിൽ. അച്ഛന്റെ സിനിമയിലൂടെയായിരുന്നു ഫഹദിന്റെ അരങ്ങേറ്റം. പക്ഷെ ആദ്യ സിനിമ പരാജയപ്പെട്ടു. ഇതോടെ അഭിനയത്തിൽ നിന്നുമാത്രല്ല, രാജ്യത്തു നിന്നു തന്നെ ഫഹദ് വിട്ട് നിൽക്കുകയായിരുന്നു.
അവിടെ നിന്നും ഫഹദ് തിരികെ വരുന്നത് സ്വന്തം കരിയർ മാത്രമല്ല, മലയാള സിനിമയുടെ മുഖം തന്നെ മാറ്റി മറിച്ചു കൊണ്ടാണ്. ഇന്ന് മലയാളവും കടന്ന് തമിഴിലും തെലുങ്കിലുമെല്ലാം സിനിമകൾ ചെയ്യുന്ന, തന്റെ അഭിനയ മികവു കൊണ്ട് ലോകത്തിന്റെ കയ്യടി നേടുന്ന നടനായി വളർന്നിരിക്കുകയാണ് ഫഹദ് ഫാസിൽ.
ഇപ്പോഴിതാ തമിഴിൽ നിന്നും തെലുങ്കിൽ നിന്നും ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ആരാദകരുടെ പ്രിയപ്പെട്ട ഫഫാ.. ഹിറ്റ് മേക്കറായ ഇംതിയാസ് അലി ചിത്രത്തിലൂടെയായിരിക്കും ഫഹദിന്റെ ഹോളിവുഡ് അരങ്ങേറ്റം എന്നാണ് റിപ്പോർട്ടുകൾ. ഇംതിയാസ് അലിയുടെ പത്താമത്തെ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിലാണ് ഫഹദ് ഫാസിൽ എത്തുന്നത്.
ഒരു മ്യൂസിക്കൽ ലവ് സ്റ്റോറിയായി ആയിരിക്കും ചിത്രം ഒരുങ്ങുന്നതെന്നും വിവരമുണ്ട്. സിനിമയിലെ നായികയുൾപ്പടെ മറ്റ് കഥാപാത്രങ്ങളെ ഇതുവരെയും കാസ്റ്റ് ചെയ്തിട്ടില്ല. ജബ് വി മെറ്റ്, റോക്ക്സ്റ്റാർ, ഹൈവേ, ലൈലാ മജ്നു, ലൌ ആജ് കൽ എന്നീ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഇംതിയാസ്.
ബോക്‌സ് ഓഫീസിൽ ബ്ലോക്ബസ്റ്ററായി മാറിയ ആവേശം കാണികളെ ആവേശം കൊള്ളിച്ചിരുന്നു. വിക്രം എന്ന കമൽ ഹാസൻ ചിത്രത്തിലെ കഥാപാത്രവും അല്ലു അർജുന്റെ പുഷ്പയിലെ വില്ലനുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ രജനികാന്തിനൊപ്പമാണ് ഫഹദ് അഭിനയിക്കുന്നത്. തമിഴകത്തും തെലുങ്കിലും വൻ ആരാധക വൃന്ദം തന്നെ ഫഹദ് ഫാസിലിനുണ്ട്.